ഡേ നൈറ്റ് ടെസ്റ്റിന് മുൻപ് ഇന്ത്യൻ ടീം കൊൽക്കത്തയിലെത്തി

Photo: Twitter/@BCCI
- Advertisement -

ബംഗ്ലദേശും ഇന്ത്യയും തമ്മിലുള്ള ആദ്യ ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ടീം കൊൽക്കത്തയിലെത്തി. വെള്ളിയാഴ്ചയാണ് ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള ആദ്യ ഡേ നൈറ്റ് ടെസ്റ്റ് തുടങ്ങുക. ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി, രോഹിത് ശർമ്മ, ഉമേഷ് യാദവ്, ഇഷാന്ത് ശർമ്മ എന്നിവർ ബുധനാഴ്ച മാത്രമേ കൊൽക്കത്തയിലെത്തുകയുള്ളു.

രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിൻ, മായങ്ക് അഗർവാൾ എന്നിവർ ടീം ബസിൽ നിന്ന് ഇറങ്ങുന്ന വീഡിയോ  ബി.സി.സി.ഐ സോഷ്യൽ മീഡിയയാണ് പുറത്തുവിട്ടത്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും വൈസ് ക്യാപ്റ്റൻ അജിങ്കെ രഹാനെയും ഇന്ന് രാവിലെ തന്നെ കൊൽക്കത്തയിൽ എത്തിയിരുന്നു. പരിശീലകരായ രവി ശാസ്ത്രി, ഭരത് അരുൺ, വിക്രം റാത്തോർ എന്നിവരും ടീമിനൊപ്പം കൊൽക്കത്തയിലെത്തിയിട്ടുണ്ട്.

Advertisement