വനിത ഐപിഎൽ ടീമുകള്‍ക്ക് ആദ്യ അഞ്ച് വര്‍ഷം വരുമാനത്തിന്റെ 80 ശതമാനം

Womensipl

വനിത ഐപിഎൽ ടീമുകള്‍ക്ക് ആദ്യ അഞ്ച് വര്‍ഷം വരുമാനത്തിന്റെ 80 ശതമാനം നൽകുവാന്‍ തയ്യാറായി ബിസിസിഐ. ഫ്രാഞ്ചൈസികളെ ക്ഷണിച്ച് കൊണ്ടുള്ള ടെണ്ടറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളത്. 2028 മുതൽ ഇത് 60 ശതമാനമായി മാറും. 2033 മുതൽ 50 ശതമാനം ബിസിസിഐയ്ക്കും 50 ശതമാനം ഫ്രാഞ്ചൈസികള്‍ക്കും ലഭിയ്ക്കും.

മാര്‍ച്ചിൽ അഞ്ച് ടീമുകളുമായാണ് ബിസിസിഐ വനിത ഐപിഎൽ ആരംഭിയ്ക്കുന്നത്. മൂന്ന് വര്‍ഷത്തിന് ശേഷം ടീമുകളുടെ എണ്ണം ആറായി ഉയര്‍ത്തും. ആയിരം കോടി ആസ്തിയുള്ള തല്പരകക്ഷികള്‍ക്ക് ഐപിഎൽ ഫ്രാഞ്ചൈസികള്‍ക്കായി അപേക്ഷിക്കാം.