സൺറൈസേഴ്സിനെതിരെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ഡൽഹി ക്യാപിറ്റൽസ്. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡൽഹിയ്ക്കായി ഡേവിഡ് വാര്‍ണര്‍ 92 റൺസും റോവ്മന്‍ പവൽ 67 റൺസും നേടിയപ്പോള്‍ ടീം 3 വിക്കറ്റ് നഷ്ടത്തിൽ 207 റൺസാണ് നേടിയത്.
ആദ്യ ഓവറിൽ മന്‍ദീപ് സിംഗിനെ നഷ്ടമായ ഡൽഹിയ്ക്ക് മിച്ചൽ മാര്‍ഷിനെയും പവര്‍പ്ലേയ്ക്കുള്ളിൽ നഷ്ടമാകുമ്പോള്‍ 4.2 ഓവറിൽ 37 റൺസായിരുന്നു ടീം നേടിയത്. അവിടെ നിന്ന് മൂന്നാം വിക്കറ്റിൽ ഡേവിഡ് വാര്‍ണറും – ഋഷഭ് പന്തും ചേര്‍ന്ന് ടീമിനെ മികച്ച രീതിയിൽ മുന്നോട്ട് നയിക്കുകയായിരുന്നു.
ശ്രേയസ്സ് ഗോപാലിനെ ഒരോവറിൽ മൂന്ന് സിക്സും ഒരു ഫോറും പായിച്ചുവെങ്കിലും ഓവറിലെ അവസാന പന്തിൽ പ്ലെയ്ഡ് ഓൺ ആയി ഋഷഭ് പന്ത് മടങ്ങുകയായിരുന്നു. 11 പന്തിൽ 4 റൺസ് മാത്രം നേടി നിൽക്കുകായിരുന്ന ഋഷഭ് പുറത്താകുമ്പോള്‍ 16 പന്തിൽ 26 റൺസാണ് നേടിയത്. 48 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്.
പന്ത് പുറത്തായെങ്കിലും ഡേവിഡ് വാര്‍ണർ തന്റെ മികവാര്‍ന്ന ബാറ്റിംഗ് തുടര്‍ന്നപ്പോള്‍ ഡൽഹി മികച്ച സ്കോറിലേക്ക് നീങ്ങി. വാര്‍ണര്‍ക്ക് മികച്ച പിന്തുണയുമായി റോവ്മന്‍ പവലും എത്തിയപ്പോള്‍ നാലാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 66 പന്തിൽ 122 റൺസാണ് നേടിയത്.
പവൽ 35 പന്തിൽ 67 റൺസ് നേടിയപ്പോള്‍ ഇന്നിംഗ്സിൽ മൂന്ന് ഫോറും ആറ് സിക്സും അടങ്ങിയപ്പോള്‍ വാര്‍ണര്‍ 12 ഫോറും 3 സിക്സും സഹിതം 58 പന്തിൽ 92 റൺസാണ് നേടിയത്. ഇരുവരുടെയും അപരാജിത കൂട്ടുകെട്ട് ഡൽഹിയെ 200 കടത്തുകയായിരുന്നു.