മിൽസിന് പകരം മുംബൈ ഇന്ത്യൻസ് ദക്ഷിണാഫ്രിക്കൻ താരത്തെ സ്വന്തമാക്കി

Newsroom

20220505 205507

ഇടംകയ്യൻ പേസർ ടൈമൽ മിൽസിന് പകരക്കാരനായി മുംബൈ ഇന്ത്യൻസ് ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റൻ സ്റ്റബ്‌സിനെ സൈൻ ചെയ്തു. മിൽസിന് കണങ്കാലിന് പരിക്കേറ്റതിനാൽ ടൂർണമെന്റിൽ ഇനി കളിക്കാൻ ആകില്ല എന്ന് ഉറപ്പായതോടെയാണ് ഈ മാറ്റം മുംബൈ ഇന്ത്യൻസ് നടത്തിയത്‌. അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കാണ് സ്റ്റബ്സ് മുംബൈ ഇന്ത്യൻസിൽ ചേരുന്നത്‌.

21 കാരനായ വിക്കറ്റ് കീപ്പർ-ബാറ്റർ സ്റ്റബ്‌സ് 17 ടി20കൾ കളിച്ചിട്ടുണ്ട്. 157.14 സ്‌ട്രൈക്ക് റേറ്റിൽ മൂന്ന് അർദ്ധ സെഞ്ച്വറികൾ അടക്കം 506 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്.