തന്നിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി – അജിങ്ക്യ രഹാനെ

ഐപിഎലില്‍ അജിങ്ക്യ രഹാനെയ്ക്ക് 1 കോടി രൂപയുടെ കരാ‍‍ർ ആണ് ലഭിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ആണ് താരത്തിനെ ടീമിലേക്ക് എത്തിച്ചത്. കഴിഞ്ഞ സീസണിൽ ഡല്‍ഹി നിരയിലായിരുന്ന താരം മുമ്പ് രാജസ്ഥാന്‍ റോയൽസിന്റെ ക്യാപ്റ്റനായും ഐപിഎലില്‍ കളിച്ചിട്ടുണ്ട്.

തന്നിൽ അര്‍പ്പിച്ച വിശ്വാസത്തിന് കൊല്‍ക്കത്ത ഫ്രാഞ്ചൈസിയോട് താരം നന്ദി പറഞ്ഞാണ് ഇന്നലെ ലേലത്തിന് ശേഷം ആദ്യ പ്രതികരണം നടത്തിയത്. ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായ താരത്തിന് ഇപ്പോള്‍ മോശം സമയമാണുള്ളത്. എന്നാൽ ഇതിനിടെ ആശ്വാസമായാണ് താരത്തെ കൊല്‍ക്കത്ത അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് സ്വന്തമാക്കിയ വാര്‍ത്ത എത്തുന്നത്.

കഴിഞ്ഞ വര്‍ഷം ഡൽഹി നിരയിൽ അധികം അവസരം താരത്തിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ഏതാനും സീസണിലായി മികച്ച പ്രകടനം നടത്തി വരുന്ന ടീമിനൊപ്പം ചേരുവാനായതിൽ സന്തോഷം ഉണ്ടെന്നും രഹാനെ വ്യക്തമാക്കി.