റാഫേൽ ലിയോ മിലാൻ വിടില്ല

20220214 124711

പോർച്ചുഗീസ് യുവതാരം റാഫേൽ ലിയോ മിലാൻ വിടില്ല. താരം എ സി മിലാനിൽ പുതിയ കരാർ അംഗീകരിച്ചതായാണ് വിവരങ്ങൾ. 22കാരനായ താരം അവസാന മൂന്ന് സീസണുകളായി എ സി‌ മിലാനൊപ്പം ഉണ്ട്. മിലാനിൽ ലിയോ 2027വരെയുള്ള കരാർ ആകും ഒപ്പുവെക്കുക‌. താരത്തിന് ഇനിയും രണ്ട് വർഷത്തെ കരാർ മിലാനിൽ ബാക്കിയുണ്ട്‌. പക്ഷെ യൂറോപ്പിലെ വൻ ക്ലബുകൾ താരത്തിന് പിറകെ കൂടിയ സാഹചര്യത്തിൽ ആണ് മിലാൻ പെട്ടെന്ന് തന്നെ താരത്തിന്റെ കരാർ പുതക്കുന്നത്.

ഇപ്പോൾ ലിയോക്ക് ലഭിക്കുന്ന വേതനം 400% വർധിക്കും എന്നാണ് റിപ്പോർട്ടുകൾ. താരത്തിന് ഇപ്പോൾ 1.4 മില്യൺ ആണ് വേതനം. 2019ൽ ലില്ലെയിൽ നിന്നായിരുന്നു മിലാൻ ലിയോയെ സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം താരം പോർച്ചുഗലിനായി അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു. ഇസ്മായിൽ ബെനാസറിന്റെ കരാർ പുതുക്കാനുള്ള ചർച്ചകളും എസി മിലാൻ ആരംഭിച്ചിട്ടുണ്ട്.