സുനിൽ ജോഷി പഞ്ചാബ് കിംഗ്സിന്റെ സ്പിന്‍ ബൗളിംഗ് കോച്ച്, വസീം ജാഫറും തിരികെ എത്തുന്നു

Suniljoshi

സുനിൽ ജോഷിയെ തങ്ങളുടെ സ്പിന്‍ ബൗളിംഗ് കോച്ചായി നിയമിച്ച് പഞ്ചാബ് കിംഗ്സ്. ട്രെവര്‍ ബെയിലിസ്സാണ് ടീമിന്റെ മുഖ്യ കോച്ച്. വസീം ജാഫര്‍ ബാറ്റിംഗ് കോച്ചായും ചാള്‍ ലാംഗേവേൽഡ്ട് ബൗളിംഗ് കോച്ചായും തിരികെ എത്തുന്നുണ്ട്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മയാംഗ് അഗര്‍വാളിനെ ക്യാപ്റ്റന്‍സിയിൽ നിന്നും ടീമിൽ നിന്നും പിന്‍വലിച്ച ശേഷം ശിഖര്‍ ധവാനെ ഫ്രാഞ്ചൈസി ക്യാപ്റ്റനായി നിയമിച്ചിരുന്നു. 2019ൽ പഞ്ചാബിന്റെ സ്പിന്‍ ബൗളിംഗ് കോച്ചായി സുനിൽ ജോഷി ചുമതല വഹിച്ചിട്ടുണ്ട്.

ബംഗ്ലാദേശിന്റെ സ്പിന്‍ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുള്ള ജോഷി രഞ്ജിയിൽ ഹൈദ്രാബാദ്, ജമ്മു & കാശ്മീര്‍, ആസം എന്നിവരുമായി കോച്ചിംഗിൽ സഹകരിച്ചിട്ടുണ്ട്