വാര്‍ണറില്ലാതെ സണ്‍റൈസേഴ്സ്, ബൗളിംഗ് തിരഞ്ഞെടുത്ത് കെയിന്‍ വില്യംസണ്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാന്‍ റോയല്‍സിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് സണ്‍റൈസേഴ്സ്. പുതിയ നായകന്‍ കെയിന്‍ വില്യംസണിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന സണ്‍റൈസേഴ്സ്
മുന്ന് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയിട്ടുള്ളത്. ഡേവിഡ് വാര്‍ണര്‍, ജഗദീഷ സുജിത്ത്, സിദ്ധാര്‍ത്ഥ് കൗള്‍ പുറത്ത് പോകുമ്പോള്‍ മുഹമ്മദ് നബി, ഭുവനേശ്വര്‍ കുമാര്‍, അബ്ദുള്‍ സമദ് എന്നിവര്‍ ടീമിലേക്ക് എത്തുന്നു.

രാജസ്ഥാന്‍ റോയല്‍സ് നിരയില്‍ രണ്ട് മാറ്റമാണുള്ളത്. കാര്‍ത്തിക് ത്യാഗിയും അനുജ് റാവത്തും ടീമിലേക്ക് എത്തുമ്പോള്‍ ജയ്ദേവ് ഉനഡ്കടും ശിവം ഡുബേയുടെ ടീമില്‍ നിന്ന് പുറത്ത് പോകുന്നു.

രാജസ്ഥാന്‍ റോയല്‍സ് : Jos Buttler, Yashasvi Jaiswal, Sanju Samson(w/c), Anuj Rawat, David Miller, Riyan Parag, Rahul Tewatia, Chris Morris, Kartik Tyagi, Chetan Sakariya, Mustafizur Rahman

സണ്‍റൈസേഴ്സ് ഹൈദ്രാബാദ് : Jonny Bairstow(w), Kane Williamson(c), Manish Pandey, Abdul Samad, Mohammad Nabi, Kedar Jadhav, Vijay Shankar, Rashid Khan, Sandeep Sharma, Khaleel Ahmed, Bhuvneshwar Kumar