ചെന്നൈയോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ട് കെയിന്‍ വില്യംസൺ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐപിഎലിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് സൺറൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസൺ. ഇരു ടീമുകളും ആദ്യ ജയം തേടിയാണ് ഇന്നിറങ്ങുന്നത്. സൺറൈസേഴ്സ് നിരയിൽ ശശാങ്ക് സിംഗും മാര്‍ക്കോ ജാന്‍സനും അരങ്ങേറ്റം കുറിയ്ക്കുന്നു. റൊമാരിയോ ഷെപ്പേര്‍ഡിനും അബ്ദുള്‍ സമദിനും ആണ് സൺറൈസേഴ്സ് ടീമിലെ സ്ഥാനം നഷ്ടമാകുന്നത്.

ഒരു മാറ്റമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയിലുള്ളത്. ഡ്വെയിന്‍ പ്രിട്ടോറിയസിന് പകരം മഹീഷ് തീക്ഷണ ടീമിലേക്ക് വരുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Robin Uthappa, Ruturaj Gaikwad, Moeen Ali, Ambati Rayudu, Ravindra Jadeja(c), Shivam Dube, MS Dhoni(w), Dwayne Bravo, Chris Jordan, Maheesh Theekshana, Mukesh Choudhary

സൺറൈസേഴ്സ് ഹൈദ്രാബാദ്: Abhishek Sharma, Kane Williamson(c), Rahul Tripathi, Aiden Markram, Nicholas Pooran(w), Shashank Singh, Washington Sundar, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan