ജാക്ക്സണിൽ ഒരു ധോണി ടച്ച് ഉണ്ട് – മക്കല്ലം

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ കീപ്പര്‍ ബാറ്റ്സ്മാന്‍ ഷെൽഡൺ ജാക്ക്സണിൽ താന്‍ ഒരു ധോണി ടച്ച് കാണുന്നുവെന്ന് പറഞ്ഞ് നൈറ്റ് റൈഡേഴ്സ് മുഖ്യ കോച്ച് ബ്രണ്ടന്‍ മക്കല്ലം. ഐപിഎലിലെ ഉദ്ഘാടന മത്സരത്തിൽ മികച്ചൊരു സ്റ്റംപിംഗിലൂടെ ജാക്ക്സൺ റോബിന്‍ ഉത്തപ്പയെ പുറത്താക്കിയിരുന്നു.

അത് ക്രിക്കറ്റ് നിരീക്ഷകരും സോഷ്യൽ മീഡിയയിലും താരത്തിനെ പ്രകീര്‍ത്തിക്കുവാന്‍ ഇടയാകുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തിൽ താരം തന്റെ കീപ്പിംഗിൽ വലിയ പുരോഗതിയാണ് കൊണ്ടുവന്നതെന്നും ഓരോ വര്‍ഷവും താരം കൂടുതൽ മെച്ചപ്പെടുകയാണെന്നും മക്കല്ലം വ്യക്തമാക്കി.