ഷമിയുടെ തീപ്പൊരി സ്പെല്ലിന് ശേഷം ലക്നൗവിന്റെ സ്കോറിന് മാന്യത പകർന്ന് ദീപക് ഹൂഡ ആയുഷ് ബദോനി കൂട്ടുകെട്ട്

മുഹമ്മദ് ഷമിയുടെ ഓപ്പണിംഗ് സ്പെല്ലിൽ തകര്‍ന്ന് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ഇന്നിംഗ്സിലെ ആദ്യ പന്തിൽ കെഎൽ രാഹുലിനെ പുറത്താക്കിയ താരം ക്വിന്റൺ ഡി കോക്കിനെയും മനീഷ് പാണ്ടേയെയും പുറത്താക്കിയപ്പോള്‍ വരുൺ ആരോൺ എവിന്‍ ലൂയിസിനെ മടക്കി അയയ്ച്ചു.

29/4 എന്ന നിലയിലേക്ക് വീണ ലക്നൗവിനെ ദീപക് ഹൂഡയും – ആയുഷ് ബദോനിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ നേടിയ 87 റൺസാണ് മുന്നോട്ട് നയിച്ചത്. 55 റൺസ് നേടിയ ഹൂഡയുടെ വിക്കറ്റ് വീഴ്ത്തി റഷീദ് ഖാന്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്.

Deepakhooda

ഷമിയുടെ അവസാന ഓവറിൽ ക്രുണാലും ബദോനിയും ചേര്‍ന്ന് 15 റൺസ് നേടിയതോടെ ലക്നൗ പൊരുതാവുന്ന സ്കോറിലേക്ക് നീങ്ങി. ഫെര്‍ഗൂസണെ സിക്സര്‍ പറത്തി ആയുഷ് ബദോനി തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി.

23 പന്തിൽ 40 റൺസ് ആയുഷ് ബദോനി – ക്രുണാൽ പാണ്ഡ്യ കൂട്ടുകെട്ട് നേടിയപ്പോള്‍ 158 റൺസാണ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്നൗ നേടിയത്. ബദോനിയും ഹൂഡയെ പോലെ 54 റൺസാണ് നേടിയത്. ക്രുണാൽ പാണ്ഡ്യ 21 റൺസ് നേടി. വരുൺ ആരോൺ രണ്ട് വിക്കറ്റ് നേടി.

Ayushbadoni