ഗോകുലം നാളെ രാജസ്ഥാൻ യുണൈറ്റഡിന് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊൽക്കത്ത, മാർച്ച് 28: ഐ ലീഗിൽ ഗോകുലം കേരള എഫ് സി രാജസ്ഥാൻ യുണൈറ്റഡിനെ കല്യാണി സ്റ്റേഡിയത്തിൽ മാർച്ച് 29നു നേരിടും. ഗോകുലത്തിന്റെ കളി 24 ന്യൂസിലും വൺ സ്പോർട്സ് ചാനലിലും തത്സമയസംപ്രേഷണം ഉണ്ടായിരിക്കും.

ആറു കളികളിൽ തോൽവി അറിയാതെ 14 പൊയിന്റുമായി ഗോകുലം ലീഗ് പട്ടികയിൽ രണ്ടാം സ്ഥാനത്താണുള്ളത്. ആറു കളികളിൽ നിന്നും ഒമ്പതു പോയിന്റുമായി രാജസ്ഥാൻ ആറാം സ്ഥാനത്തു തുടരുന്നു.

സ്ലോവേനിയന് താരം ലുക്കാ മജ്‌സെൻ, മലയാളി താരം എം സ് ജിതിൻ, ജമൈക്കൻ കളിക്കാരൻ ജോർദാൻ ഫ്ലെച്ചർ എന്നിവർ അടങ്ങുന്ന ആക്രമണ നിരയിലാണ് ഗോകുലത്തിന്റെ ശക്തി. അതേസമയം രാജസ്ഥാൻ യുണൈറ്റഡിന്റെ ബലം പ്രതിരോധത്തിലാണ്. ഇത് വരെ രണ്ടു ഗോളുകൾ മാത്രമേ രാജസ്ഥാൻ ടീം ഇത് വരെ വഴങ്ങിയിട്ടുള്ളു.

ലീഗിൽ രണ്ടു പോയിന്റിന് മുന്നിൽ നിൽക്കുന്ന മുഹമ്മദന്സിനെ കഴിഞ്ഞ മത്സരത്തിൽ ഗോകുലം സമനിലയിൽ തളച്ചിരിന്നു.

“രാജസ്ഥാന് എതിരെ ഗോൾ നേടുക ദുഷ്കരമായിരിക്കും. അവരുടെ സെന്റർ ബാക്ക് ഡോസ് സാൻറ്റോസ് ലാ ലീഗയിൽ കളിച്ച കളിക്കാരനാണ്. പക്ഷെ നമ്മുടെ ആക്രമണ നിരയിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്,” ഗോകുലം കോച്ച് വിൻസെൻസോ ആൽബർട്ടോ അന്നീസ്‌ പറഞ്ഞു.

മൂന്ന് ഗോളുകളായി ജിതിനും, എട്ടു ഗോളുകളുമായി ലൂക്കായുമാണ് ഗോകുലത്തിന്റെ അക്രമണനിരയിൽ തിളങ്ങുന്നത്. ഫ്‌ളെച്ചറിന് രണ്ടു ഗോളുകൾ ആണ് ഉള്ളത്. ഗോകുലം കീപ്പർ രക്ഷിത് ദാഗറും മികച്ച പ്രകടനമാണ് ഇത് വരെ കാഴ്ചവെച്ചത്.