വേങ്ങരയിൽ റിയൽ എഫ് സി തെന്നല ഫൈനലിൽ, ഫിഫ മഞ്ചേരിക്ക് രണ്ടാം പാദത്തിൽ പിഴച്ചു

വേങ്ങര അഖിലേന്ത്യാ സെവൻസിലും ഫിഫാ മഞ്ചേരിക്ക് ഫൈനൽ കാണാൻ ആയില്ല. ഫിഫയെ മറികടന്നു കൊണ്ട് റിയൽ എഫ് സി തെന്നല ഫൈനലിലേക്ക് മുന്നേറി. ഇന്ന് നടന്ന സെമി ഫൈനൽ പോരാട്ടത്തിന്റെ രണ്ടാം പാദത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് റിയൽ എഫ് സി വിജയിച്ചു. ആദ്യ പാദത്തിൽ ഫിഫാ മഞ്ചേരി എതിരില്ലാത്ത ഒരു ഗോളിന് ഫിഫാ മഞ്ചേരി വിജയിച്ചിരുന്നു. രണ്ട് ടീമുകളുമൊരു മത്സരം വീതം ജയിച്ചതിനാൽ അവസാനം ആര് ഫൈനലിൽ എന്ന് അറിയാൻ പെനാൾട്ടി ഷൂട്ടൗട്ട് നടത്തി. പെനാൾട്ടി ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ നഷ്ടപ്പെടുത്തിയ ഫിഫ പുറത്തായി‌. ഈ സീസണിൽ ഫിഫാ മഞ്ചേരിക്ക് ഒരൊറ്റ ഫൈനലിൽ പോലും കളിക്കാൻ ആയിട്ടില്ല.

നാളെ വേങ്ങരയിൽ രണ്ടാം സെമിയിൽ റോയൽ ട്രാവൽസ് സബാൻ കോട്ടക്കലിനെ നേരിടും.