സാൻസൺ പെരേര എഫ്സി ഗോവയിൽ കരാർ നീട്ടി

Newsroom

യുവ ലെഫ്റ്റ് ബാക്കായ സാൻസൺ എഫ് സി ഗോവയിൽ കരാർ പുതുക്കി. 2024 ലെ സമ്മർ വരെ ക്ലബ്ബിൽ തുടരുന്നതിനായുള്ള കരാറാൺ ഡിഫെൻഡർ സാൻസൺ പെരേര ഒപ്പുവച്ചത്. 23 കാരനായ ലെഫ്റ്റ് ബാക്ക് കഴിഞ്ഞ സീസണിൽ ആയിരുന്നു ഗോവയിൽ ചേർന്നത്. കഴിഞ്ഞ സീസണിലെ അവസാനഘട്ടത്തിൽ ശ്രദ്ധേയമായ പ്രകടനം നടത്താൻ സാൻസണായിരുന്നു.

സാൻസൺ 10 മത്സരങ്ങൾ കഴിഞ്ഞ സീസണിൽ കളിച്ചു. എ‌എഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആറ് മത്സരങ്ങളും താരം കളിച്ചിരുന്നു. എ‌എഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ ഗോവയെ മൂന്നാം സ്ഥാനത്ത് എത്തിക്കുന്നതിൽ ഈ യുവതാരം പ്രധാന പങ്കുവഹിച്ചു. 

2021ൽ ഗോവയിൽ കരാർ വിപുലീകരിച്ച നാലാമത്തെ കളിക്കാരനാണ് സാൻ‌സൺ. ബ്രാൻ‌ഡൻ ഫെർണാണ്ടസ്, സേവിയർ ഗാമ, ഗ്ലാൻ മാർട്ടിൻസ് എന്നിവർ നേരത്തെ കരാർ പുതുക്കിയിരുന്നു.