ഒളിമ്പിക്സ് ഫുട്‌ബോൾ; റിച്ചാർലിസണ് ഹാട്രിക്ക്, ജർമനിയെ മറികടന്ന് ബ്രസീൽ

ഒളിമ്പിക്സ് ഫുട്‌ബോളിൽ ഇന്ന് നടന്ന ആവേശകരമായ മത്സരത്തിൽ ബ്രസീൽ ജർമനിയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം. തുടക്കത്തിൽ ബ്രസീൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. അതിനു ശേഷഎം രണ്ടാം പകുതിയിൽ ജർമ്മനി പൊറുത്തുന്നതാണ് കണ്ടത്. ഒരു ചുവപ്പ് കാർഡ് കിട്ടിയതും ജർമ്മനിക്ക് തിരിച്ചടിയായി. ബ്രസീലിനായി എവർട്ടൻ താരം റിച്ചാർലിസൻ ഹാട്രിക്ക് നേടി. ആദ്യ മുപ്പതു മിനുട്ടിൽ തന്നെ റിച്ചാർലിസൻ ഹാട്രിക് നേടിയിരുന്നു. ഏഴാം മിനുട്ടിൽ ആന്റണിയുടെ പാസിൽ നിന്നായിരുന്നു റിച്ചാർലിസന്റെ ആദ്യ ഗോൾ.

പിന്നാലെ 22ആം മിനിറ്റിലും 30ആം മിനിറ്റിലും താരം ഗോളുകൾ നേടി ഹാട്രിക് പൂർത്തിയാക്കിയത്. 63ആം മിനുട്ടിൽ അർണോൾഡ് ആണ് ജർമ്മനിയിൽ നിന്ന് ചുവപ്പ് കണ്ടു പുറത്തു പോയത്. അമിരിയുടെയും അചെയുടെയും ഗോളുകൾ സ്‌കോർ 3-2 എന്നാക്കിയത് മത്സരത്തിന്റെ അവസാനം ആവേശകരമാക്കി. 95ആം മിനുട്ടിൽ പൊലിനോ ബ്രസീലിന്റെ നാലാം ഗോൾ നേടി വിജയം ഉറപ്പിച്ചു. ഇനി ഐവറി കോസ്റ്റും സൗദി അറേബ്യയും ആണ് ബ്രസീലിന്റെ ഗ്രൂപ്പിലെ എതിരാളികൾ. ബ്രസീൽ ആയിരുന്നു കഴിഞ്ഞ ഒളിമ്പിക്സിൽ സ്വർണം നേടിയത്.