ഒളിമ്പിക്സ് ഫുട്‌ബോൾ; അർജന്റീനയെ ഞെട്ടിച്ച് ഓസ്‌ട്രേലിയ

ഒളിമ്പിക്സ് ഫുട്‌ബോളിൽ അർജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോൽവി. ഇന്ന് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ ആണ് അർജന്റീനയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആയിരുന്നു ടോക്കിയോയിലെ ഓസ്‌ട്രേലിയൻ വിജയം. ആദ്യ പകുതിയും ആർജന്റീൻ ലെഫ്റ്റ് ബാക്ക് ഫ്രാൻസിസ്കോ ഓർടെഗ ചുവപ്പ് കണ്ടു പുറത്തുപോയതാണ് കളിയുടെ ഗതി ആകെ മാറ്റിയത്. 14ആം മിനുട്ടിൽ ആയിരുന്നു ഓസ്ട്രേലിയയുടെ ആദ്യ ഗോൾ. വെയിൽസ് ആണ് ഓസ്‌ട്രേലിയക്ക് ലീഡ് നൽകിയത്. ഈ ഗോൾ മടക്കാൻ അർജന്റീന ശ്രമിച്ചു എങ്കിലും ആദ്യ പകുതിയുടെ അവസാനം രണ്ടു മഞ്ഞ കാർഡുകൾ വാങ്ങി ഓർടെഗ പുറത്തു പോയി. ഇത് ഓസ്ട്രേലിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി കൊടുത്തു. രണ്ടാം പകുതിയിൽ എമ്പതാം മിനുട്ടിൽ ടിലിയോയിലൂടെ ഓസ്‌ട്രേലിയ രണ്ടാം ഗോളും നേടി.

ഇനി രണ്ടാം മത്സരത്തിൽ ഈജിപ്തിനെ ആകും അർജന്റീന നേരിടുക. ഈജിപ്തിലെ കൂടാതെ സ്പെയിനും അർജന്റീനയുടെ ഒപ്പം ഗ്രൂപ്പിലുണ്ട്. ഇന്ന് ഉച്ചയ്ക്ക് നടന്ന മൽസരത്തിൽ ഈജിപ്തും സ്പെയിനും സമനിലയിൽ പിരിഞ്ഞിരുന്നു.