ഗവാസ്കര്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതാണ് സഞ്ജുവിന് വിനയായത് – ശ്രീശാന്ത്

Sports Correspondent

Picsart 23 04 16 23 32 36 754
Download the Fanport app now!
Appstore Badge
Google Play Badge 1

സുനിൽ ഗവാസ്കര്‍ സഞ്ജു സാംസണോട് പറഞ്ഞത് താരം ചെവിക്കൊണ്ടില്ലെന്ന് പറഞ്ഞ് ശ്രീശാന്ത്. ഐപിഎൽ 2023ൽ ഏതാനും മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും സീസണിൽ സഞ്ജുവിന്റെ പ്രകടനം നിരാശാജനകമായിരുന്നു. താരം 14 മത്സരങ്ങളിൽ നിന്ന് 362 റൺസാണ് നേടിയത്.

എന്നാൽ സഞ്ജുവിന് ഗവാസ്കര്‍ നൽകിയ ഉപദേശം താരം ചെവിക്കൊണ്ടില്ലെന്നും അതാണ് താരത്തിന് തിരിച്ചുവരവ് സാധ്യമാകാതിരുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ഗവാസ്കര്‍ താരം തുടരെ രണ്ട് ഡക്കുകള്‍ക്ക് പുറത്തായപ്പോള്‍ സഞ്ജുവിനോട് പത്ത് പന്തുകളെങ്കിലും ക്രീസിൽ നിൽക്കുവാന്‍ ശ്രമിച്ച ശേഷം ഷോട്ടുകള്‍ ഉതിര്‍ക്കുവാനാണ് പറഞ്ഞതെന്നും എന്നാൽ സഞ്ജു തന്റെ പതിവ് ശൈലിയിൽ തന്നെ ബാറ്റ് വീശിയെന്നും അത് താരത്തിന് തിരിച്ചടിയായെന്നും പറഞ്ഞു.

സഞ്ജുവിന്റെ പ്രതിഭ പ്രകാരം വിക്കറ്റ് റീഡ് ചെയ്ത് 12 പന്തിൽ 0 റൺസാണെങ്കിലും താരത്തിന് 25 പന്തിൽ നിന്ന് 50 റൺസ് നേടുവാനുള്ള കഴിവുണ്ടെന്നാണ് ഗവാസ്കര്‍ പറഞ്ഞതെന്നും എന്നാൽ സഞ്ജു ഒരു മത്സരത്തിൽ പുറത്തായ ശേഷം പ്രതികരിച്ചത് തന്റെ ശൈലി അതല്ലെന്നുമായിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്.