“ആകാശിന്റെ പേസ് ഭയന്ന് താരത്തെ ലോക്കൽ ടൂര്‍ണ്ണമെന്റിൽ നിന്ന് വിലക്കുമായിരുന്നു”

Sports Correspondent

Akashmadhwal
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ ഇന്ത്യന്‍സിന്റെ ഈ സീസണിലെ കണ്ടെത്തൽ ആയിരുന്നു ആകാശ് മാദ്വൽ. ഇപ്പോള്‍ താരത്തിനെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സഹോദരന്‍ ആശിഷ് മാദ്വൽ. താരത്തിന്റെ പേസ് ഭയന്ന് താരത്തെ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണ്ണമെന്റുകളിൽ നിന്ന് വിലക്കുന്നത് സ്ഥിരമായിരുന്നുവെന്നാണ് ആശിഷ് പറഞ്ഞത്. റൂര്‍ക്കിയ്ക്ക് പുറത്ത് പോയി കളിക്കേണ്ട സാഹചര്യം ആയിരുന്നുവെന്നും പ്രാദേശിക ക്രിക്കറ്റിൽ താരത്തെ കാണുമ്പോള്‍ തന്നെ സംഘാടകര്‍ വിലക്കുമായി എത്തുമായിരുന്നുവെന്നും ആശിഷ് വ്യക്തമാക്കി.

ഈ സീസണിൽ പഞ്ചാബ് കിംഗ്സിനെതിരെ അരങ്ങേറ്റം നടത്തിയ താരം എലിമിനേറ്ററിൽ ലക്നൗവിനെതിരെ 5 റൺസ് വിട്ട് നൽകി അഞ്ച് വിക്കറ്റ് നേടിയാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.