സഞ്ജുവിന് ജയിക്കണം, കൊൽക്കത്തയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു

Sports Correspondent

Rajasthanroyalsyuzvendrachahal
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാന്‍ റോയൽസും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസൺ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.  രണ്ട് മാറ്റങ്ങളാണ് രാജസ്ഥാന്‍ നിരയിലുള്ളത്. ട്രെന്റ് ബോള്‍ട്ട് കുൽദീപ് യാദവിന് പകരം ടീമിലേക്ക് എത്തുമ്പോള്‍ മുരുഗന്‍ അശ്വിന് പകരം കെഎം ആസിഫ് ടീമിലേക്ക് വരുന്നു. കൊൽക്കത്ത നിരയിൽ വൈഭവ് അറോറയ്ക്ക് പകരം അനുകുൽ റോയ് ടീമിലേക്ക് വരുന്നു.

പത്ത് പോയിന്റ് വീതമാണ് ഇരു ടീമുകള്‍ക്കുമുള്ളത്. ഭേദപ്പെട്ട റൺറേറ്റ് രാജസ്ഥാന് 5ാം സ്ഥാനം നൽകുമ്പോള്‍ തൊട്ടുപുറകിലുള്ള കൊൽക്കത്ത ആറാം സ്ഥാനത്തുണ്ട്. വിജയം നേടുന്ന ടീം മൂന്നാം സ്ഥാനത്തേക്കുയരും.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്: Rahmanullah Gurbaz(w), Jason Roy, Venkatesh Iyer, Nitish Rana(c), Andre Russell, Rinku Singh, Sunil Narine, Shardul Thakur, Anukul Roy, Harshit Rana, Varun Chakaravarthy

രാജസ്ഥാന്‍ റോയൽസ്: Yashasvi Jaiswal, Jos Buttler, Sanju Samson(w/c), Joe Root, Dhruv Jurel, Shimron Hetmyer, Ravichandran Ashwin, Trent Boult, Sandeep Sharma, KM Asif, Yuzvendra Chahal