“ഇന്ത്യ പാകിസ്താനിലേക്ക് ഇല്ലെങ്കിൽ പാകിസ്താൻ ഇന്ത്യയിലേക്കും ഇല്ല” ലോകകപ്പ് മത്സരം നിഷ്പക്ഷ വേദിയിൽ വേണം എന്ന് പാകിസ്താൻ

Newsroom

Picsart 23 03 13 21 38 51 486
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യ ഏഷ്യാ കപ്പിനായി പാകിസ്താനിലേക്ക് വരില്ല എങ്കിൽ പാകിസ്താൻ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്കും വരില്ല എന്ന് പി സി ബി ചെയർമാൻ നജിം സേതി. ഇന്ത്യയ്ക്ക് പാകിസ്ഥാനിൽ കളിക്കാൻ കഴിയുന്നില്ലെങ്കിൽ ഞങ്ങൾക്ക് കുഴപ്പമില്ല. പാകിസ്ഥാൻ ഒരു നിഷ്പക്ഷ വേദിയിൽ ഇന്ത്യയെ കളിപ്പിക്കാ.. ശേഷിക്കുന്ന ടീമുകൾക്ക് പാകിസ്ഥാനിൽ കളിക്കാം. എന്നാൽ ഇത് തന്നെ ലോകകപ്പിന്റെ സമയത്ത് ഞങ്ങളും ആവശ്യപ്പെടും. സേതി പറഞ്ഞു.

ഇന്ത്യ 23 03 24 12 44 32 455

പാകിസ്ഥാൻ എല്ലാ പ്രധാന രാജ്യങ്ങൾക്കും ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലാൻഡ് തുടങ്ങിയ ടീമുകൾ പാക്കിസ്ഥാനിൽ വന്ന് കളിച്ചിട്ടുണ്ട്, സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ല, ഇന്ത്യയ്‌ക്കെതിരെ നമുക്ക് രണ്ട് മത്സരങ്ങൾ പുറത്ത് കളിക്കാം, ബാക്കി ടീമുകളുടെ മത്സരങ്ങളും കളിക്കാം. ഞങ്ങൾ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണ്. നജാം സേത്തി പറഞ്ഞു.

ലോകകപ്പ് വരുമ്പോൾ, സമാനമായ ഒരു ഹൈബ്രിഡ് മോഡൽ നമുക്കും പിന്തുടരാം. ഇന്ത്യയിൽ ലോകകപ്പ് കളിക്കാൻ ഞങ്ങളുടെ സർക്കാർ അനുമതി നൽകുമോ എന്ന് എനിക്ക് ഉറപ്പില്ല, കാരണം ഇന്ത്യൻ സർക്കാർ ബിസിസിഐക്ക് അനുമതി നൽകിയിട്ടില്ല. അദ്ദേഹം പറഞ്ഞു.

“പാകിസ്താന്റെ എല്ലാ മത്സരങ്ങളും ഒരു നിഷ്പക്ഷ വേദിയിൽ കളിക്കാം. ലോകകപ്പ് ഒരു പ്രശ്നവുമില്ലാതെ നടത്താം, ഏഷ്യാ കപ്പും ചാമ്പ്യൻസ് ട്രോഫിയും നടത്താം.” അദ്ദേഹം പറഞ്ഞു. “ഇന്ത്യ പാകിസ്ഥാനിൽ കളിക്കാൻ തയ്യാറാണെങ്കിൽ, ഒരു പ്രശ്നവുമില്ല, ലോകകപ്പ് കളിക്കാൻ ഞങ്ങളും ഇന്ത്യയിലേക്ക് പോകും. അത് സാധ്യമല്ലെങ്കിൽ, ഒരു വിട്ടുവീഴ്ചയായി ഹൈബ്രിഡ് മോഡൽ ഉപയോഗിക്കാം,” അദ്ദേഹം കൂട്ടിച്ചേർത്തു.