ഒഡിയന്‍ സ്മിത്തിന്റെ ഒരോവറിൽ 30 റൺസ്!!! റസ്സലടിയിൽ കൊല്‍ക്കത്തയ്ക്ക് രണ്ടാം ജയം

Sports Correspondent

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ കൊല്‍ക്കത്തയുടെ തുടക്കം പിഴച്ചുവെങ്കിലും ആന്‍ഡ്രേ റസ്സലിന്റെ മാരക അടിയിൽ മിന്നും വിജയം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 14.3 ഓവറിലാണ് കൊല്‍ക്കത്തയുടെ 6 വിക്കറ്റ് വിജയം.

31 പന്തിൽ 70 റൺസ് നേടിയ ആന്‍ഡ്രേ റസ്സലും 24 റൺസ് നേടി സാം ബില്ലിംഗ്സുമാണ് പുറത്താകാതെ നിന്ന് 90 റൺസ് അഞ്ചാം വിക്കറ്റിൽ നേടിയാണ് മത്സരം ഏകപക്ഷീയമാക്കി മാറ്റിയത്.