ഫെഡററിന്റെ പരിശീലന സംഘത്തിലേക്ക് സ്റ്റെഫി ഗ്രാഫ് എത്തുന്നു എന്നു സൂചന

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഇതിഹാസ സമാനമായ കരിയറിന് അവസാനം കുറിക്കാൻ ഒരുങ്ങുന്ന റോജർ ഫെഡററിന്റെ പരിശീലന സംഘത്തിലേക്ക് ഇതിഹാസ താരം സ്റ്റെഫി ഗ്രാഫ് എത്തുന്നു എന്നു സൂചന. റോജർ ഫെഡററിന്റെ ടീം ഗ്രാഫിനെ തങ്ങളുടെ സംഘത്തിലേക്ക് സ്വാഗതം ചെയ്തു എന്നാണ് നിലവിൽ ലഭിക്കുന്ന സൂചനകൾ. ഫെഡററിന്റെ ടെന്നീസ് കൂടുതൽ മെച്ചപ്പെടുത്താൻ സ്റ്റെഫിയുടെ സാന്നിധ്യം സഹായകരമാവും എന്നാണ് അദ്ദേഹത്തിന്റെ ടീം വ്യക്തമാക്കിയത്.

20 തവണ ഗ്രാന്റ് സ്‌ലാം കിരീടം നേടിയ 41 കാരനായ റോജർ ഫെഡറർ ഈ സീസണിൽ പരിക്കിന്‌ ശേഷം കളത്തിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ്. ഈ സീസൺ ഫെഡററിന്റെ അവസാനത്തെ വർഷം ആവും എന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനാൽ തന്നെ 22 പ്രാവശ്യം ഗ്രാന്റ് സ്‌ലാം കിരീടം നേടിയ ജർമ്മൻ ഇതിഹാസ താരം സ്റ്റെഫി ഗ്രാഫിന്റെ സാന്നിധ്യം ഫെഡറർക്ക് പ്രചോദനം ആവും. തന്റെ മുൻ എതിരാളി ആയ ആന്ദ്ര അഗാസിയുടെ ഭാര്യ കൂടിയായ സ്റ്റെഫി ഗ്രാഫ് ഫെഡറർക്ക് അടുപ്പമുള്ള താരങ്ങളിൽ ഒരാൾ കൂടിയാണ്.