സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് ആണ് ഈ IPL-ലെ മികച്ച ടീം എന്ന് സ്റ്റീവ് സ്മിത്ത്

Newsroom

Sanjusamson
Download the Fanport app now!
Appstore Badge
Google Play Badge 1

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ആണ് ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും സമ്പൂർണ്ണ ടീമായി തനിക്ക് തോന്നുന്നത് എന്ന് സ്റ്റീവ് സ്മിത്ത്. തോൽപ്പിക്കാൻ ഏറ്റവും പ്രയാസം അവരെ ആകും എന്നും ഓസ്ട്രേലിയൻ താരം പറയുന്നു. സീസണിലെ ആദ്യ മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ 20 റൺസിന് തോൽപ്പിച്ച രാജസ്ഥാൻ ഇന്ന് ഡെൽഹി ക്യാപിറ്റൽസിനെ നേരിടാൻ ഒരുങ്ങുകയാണ്.

സഞ്ജു 24 03 24 17 00 15 638

“ഈ വർഷത്തെ ഏറ്റവും ക്ലമ്പ്ലീറ്റ് ടീമായി എനിക്ക് തോന്നുന്നത് രാജസ്ഥാൻ റോയൽസ് ആണ്. അവർക്ക് എല്ലാ അടിത്തറയും ഉണ്ട്. അവരുടെ സ്പിന്നർമാരെ, ഞാൻ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു. ചാഹലും അശ്വിനും മികച്ചവരാണ്. ഐപിഎല്ലിലെ ഏറ്റവും വിനാശകാരികളായ രണ്ടുപേരാണ് അവർ. അവർ മുന്നേറുകയും അവിശ്വസനീയമായ ഒരു സീസൺ നേടുകയും ചെയ്താൽ രാജസ്ഥാനെ തോൽപ്പിക്കുക പ്രയാസമായിരിക്കും,” സ്മിത്ത് പറഞ്ഞു.

ക്യാപ്റ്റൻ സഞ്ജു സാംസണെയും സ്മിത്ത് പ്രശംസിച്ചു. “അവൻ മനോഹരമായി കളിച്ചു, അവർക്ക് വിജയം നേടിക്കൊടുത്തു. അവൻ നന്നായി കളിക്കുന്നതായി തോന്നുന്നു. അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി മികച്ചതാണെന്ന് ഞാൻ കരുതുന്നു, അവൻ ഈ ഫോം തുടരും എന്ന് ഞാൻ കരുതുന്നു” – സ്മിത്ത് പറഞ്ഞു.