തോൽവിയ്ക്ക് പിന്നാലെ മുംബൈയ്ക്ക് അടുത്ത തിരിച്ചടി, മോശം ഓവര്‍ നിരക്കിന് പിഴയേറ്റ് വാങ്ങി രോഹിത് ശര്‍മ്മ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള തോൽവിയ്ക്ക് ശേഷം അടുത്ത തിരിച്ചടിയേറ്റു വാങ്ങി രോഹിത് ശര്‍മ്മ. ടീമിന്റെ മോശം ഓവര്‍ നിരക്ക് കാരണം താരത്തിനെതിരെ 12 ലക്ഷത്തിന്റെ പിഴയാണ് രോഹിത്തിനെതിരെ പിഴയായി ചുമത്തപ്പെട്ടത്.

ഒരു ഘട്ടത്തിൽ ‍ഡൽഹിയെ 72/5 എന്ന നിലയിലേക്ക് ഒതുക്കിയെങ്കിലും പിന്നീട് മത്സരത്തിൽ മുംബൈ പിന്നിൽ പോകുകയായിരുന്നു. ലളിത് യാദവ് – അക്സര്‍ പട്ടേൽ കൂട്ടുകെട്ടാണ് മുംബൈയ്ക്ക് തിരിച്ചടി സമ്മാനിച്ചത്.