സന്തോഷ് ട്രോഫി; സബ് കമ്മിറ്റി മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു

സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് 19 ദിവസം (തിങ്കളാഴ്ച) മാത്രം ബാക്കിനില്‍ക്കെ സ്റ്റേഡിയങ്ങളില്‍ എ.ഐ.എഫ്.എഫ് നിര്‍ദേശിച്ചിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഗ്രൗണ്ട് & എക്യുപ്‌മെന്റ് സബ് കമ്മിറ്റിയും ടെക്‌നിക്കല്‍ സബ് കമ്മിറ്റിയും സംയുക്തമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു. ഗ്രൗണ്ട് & എക്യുപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ ടി.എം. കണ്‍വീനര്‍ അജയരാജ് ടെക്‌നികല്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ.പി.എം. സുധീര്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയത്.
കഴിഞ്ഞ തവണ എ.ഐ.എഫ്.എഫ് സംഘം പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍ദേശിച്ച പ്രവര്‍ത്തനങ്ങള്‍ കമ്മിറ്റി പരിശോധിച്ചു അതിനുശേഷം നടത്തിയ കാര്യങ്ങള്‍ വിലയിരുത്തി.
Img 20220327 Wa0034
നിലവില്‍ സ്റ്റേഡിയത്തിലുള്ള എക്യുപ്‌മെന്റുകളുടെ ലിസ്റ്റെടുത്ത സംഘം എ.ഐ.എഫ്.എഫ് നിര്‍ദേശിച്ച അധികം വേണ്ട എക്യുപ്‌മെന്റുകളുടെ ലിസ്റ്റുകള്‍ തയ്യാറാക്കി. സൈന്‍ ബോര്‍ഡുകള്‍ അവശ്യമുള്ള സ്ഥലങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി. ഗ്രൗണ്ടുകളുടെ പരിപാലനത്തില്‍ തൃപ്തി അറിയിച്ച ഇരുകമ്മിറ്റികളും പെയിന്റ് ചെയ്ത ഗ്യാലറിയും പരിശോധിച്ചു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുറ്റീവ് അംഗം കെ.എ. നാസര്‍, പയ്യനാട് കൗണ്‍സിലര്‍ അബ്ദുല്‍ റഹീം, പുല്ലഞ്ചേരി കൗണ്‍സിലര്‍ സമീന ടീച്ചര്‍ മറ്റു സബ് കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.