റിഷഭ് പന്ത് ഐ പി എല്ലിലൂടെ തിരികെവരും

Newsroom

Picsart 23 11 09 21 30 04 632
Download the Fanport app now!
Appstore Badge
Google Play Badge 1

റിഷഭ് പന്ത് 2024 ഇന്ത്യൻ പ്രീമിയർ ലീഗിൽ തിരികെയെത്തും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയോടെ പന്ത് തിരികെയെത്തും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ പന്ത് ഐ പി എല്ലിലൂടെ ആകും തിരികെ കളത്തിൽ എത്തുക. ഡെൽഹി ക്യാപിറ്റൽസിനെ പന്ത് തന്നെ ആകും ഇത്തവണ നയിക്കുക.

കാറപടകം കാരണം നീണ്ട കാലമായി റിഷഭ് പന്ത് പുറത്താണ്. കഴിഞ്ഞ സീസൺ ഐ പി എൽ മുഴുവനായി റിഷഭ് പന്തിന് നഷ്ടമായിരുന്നു. റിഷഭ് ഇപ്പോൾ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ പുനരധിവാസത്തിലാണ്. താരം തിരിച്ചെത്തിയാലും കീപ്പർ നിൽക്കാൻ ഉള്ള സാധ്യത കുറവാണ്. ആദ്യ മാസങ്ങളിൽ ബാറ്റിംഗിലും ഫീൽഡിംഗിലും ആകും പന്തിന്റെ ശ്രദ്ധ.