25 റൺസ് കുറവായിരുന്നു, ആദ്യം ബാറ്റ് ചെയ്തതിന് ഉദ്ദേശിച്ച ഫലം കിട്ടിയില്ല – സഞ്ജു

Newsroom

Picsart 24 05 12 16 43 09 213
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനോട് ഏറ്റ പരാജയത്തിനു ശേഷം സംസാരിച്ച സഞ്ജു സാംസൺ ഇന്ന് രാജസ്ഥാൻ റോയൽസ് 25 റൺസ് കൂടെ അധികം നേടേണ്ടതുണ്ടായിരുന്നു എന്ന് പറഞ്ഞു. ആദ്യം ബാറ്റു ചെയ്യാൻ എടുത്ത തീരുമാനം പ്രതീക്ഷിച്ചതു പോലെ ശരിയായില്ല എന്നും സഞ്ജു സാംസൺ പറഞ്ഞു.

സഞ്ജു 24 05 12 19 40 43 558

“പവർപ്ലേയ്ക്ക് ശേഷം പിച്ച് സ്ലോ ആണെന്നു ഞങ്ങൾക്ക് മനസ്സിലായി. അതിനാൽ പവർപ്ലേയ്ക്ക് ശേഷം ഞങ്ങൾ പ്രതീക്ഷിച്ച സ്കോർ 170 ആയിരുന്നു. ഞങ്ങൾക്ക് അതിൽ നിന്ന് 20-25 റൺസ് കുറഞ്ഞു. സിമർജീത് നന്നായി പന്തെറിഞ്ഞു.” സഞ്ജു പറഞ്ഞു.

“എവേ ഗെയിമുകളിൽ പിച്ചുകളിൽ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ഞങ്ങൾക്ക് ശരിക്കും ഉറപ്പില്ല. ആദ്യം ബാറ്റ് ചെയ്യുന്നതാണ് മികച്ച ഓപ്ഷൻ എന്ന് ഞങ്ങൾ കരുതി. രണ്ടാം ഇന്നിംഗ്‌സിൽ പിച്ച് കൂടുതൽ സ്ലോ ആകുമെന്ന് ഞങ്ങൾ കരുതി.” സഞ്ജു പറഞ്ഞു.

“രാത്രി ആണ് മത്സരം എങ്കിൽ ഡ്യൂ ഉള്ളത് കൊണ്ട് ഒന്നും ചിന്തിക്കാതെ ആദ്യം ബൗൾ തിരഞ്ഞെടുക്കാം. രാവിലെ അങ്ങനെയല്ല. വേനൽക്കാലത്ത് പിച്ച് ചൂടാകുന്നതിനാൽ രണ്ടാം ഇന്നിംഗ്‌സിൽ വിക്കറ്റ് വേഗത കുറയുമെന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ കാര്യമായി അത് നടന്നില്ല.” സഞ്ജു പറഞ്ഞു.

“യോഗ്യതയെക്കുറിച്ച് ചിന്തിക്കുന്നത് സാധാരണമാണ്, എന്നാൽ ഞങ്ങൾ നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. അടുത്ത ഗെയിമിൽ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.” സഞ്ജു പറഞ്ഞു.