ഐ പി എൽ ലേലത്തിനായി 333 കളിക്കാർ!!

Newsroom

Picsart 23 12 11 23 02 16 586
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പ്രീമിയർ ലീഗ് 2024 (ഐ പി എൽ) ലേല പട്ടിക ഇന്ന് പ്രഖ്യാപിച്ചു. ലോകകപ്പ് ജേതാക്കളായ ട്രാവിസ് ഹെഡും പാറ്റ് കമ്മിൻസും ഉൾപ്പെടെ 333 കളിക്കാരുടെ പട്ടിക ആണ് ഇന്ന് ലേലലത്തിനായി പ്രഖ്യാപിച്ചത്. ഡിസംബർ 19ന് ദുബായിൽ ആണ് ലേലം നടക്കുന്നത്.

ഐ പി ലെ 23 12 11 23 02 29 946

77 കളിക്കാർ ആകും ആകെ ലേലത്തിൽ വിൽക്കപ്പെടുക. ഇതിനായാണ് ആകെ 333 കളിക്കാർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഫ്രാഞ്ചൈസികൾക്ക് ആകെ 262.95 കോടി രൂപയാണ് പഴ്സിൽ അവശേഷിക്കുന്നത്.

ഐപിഎൽ 2024 ലേലത്തിൽ ആകെ 23 കളിക്കാർ 2 കോടി രൂപയുടെ ബ്രാക്കറ്റിൽ ഉണ്ട്. ഹാരി ബ്രൂക്ക്, ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് എന്നിവരുൾപ്പെടെ 20 വിദേശ താരങ്ങൾ 2 കോടി ബെസ് പ്രസിൽ ഉണ്ട്. ഹർഷൽ പട്ടേൽ, ഉമേഷ് യാദവ്, ഷാർദുൽ താക്കൂർ എന്നിങ്ങനെ മൂന്ന് ഇന്ത്യൻ താരങ്ങൾ എറ്റവും കൂടുതൽ വിലയുള്ള ബ്രാക്കറ്റിൽ ഇടംപിടിച്ചു.

യുവ ന്യൂസിലൻഡ് താരം രച്ചിൻ രവീന്ദ്ര 2 കോടി ഗ്രൂപ്പിൽ നിന്ന് പിന്മാറി. അദ്ദേഹം 50 ലക്ഷം രൂപയുയ്യെ ബ്രാക്കറ്റിലാണ് സ്വയം ഉൾപ്പെടുത്തിയത്.