രാജസ്ഥാൻ റോയൽസ് നാണംകെട്ടു!! 59ൽ ആളൗട്ട്!! ആർ സി ബി വൻ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാക്കി

Newsroom

Picsart 23 05 14 18 21 14 160
Download the Fanport app now!
Appstore Badge
Google Play Badge 1

രാജസ്ഥാൻ റോയൽസിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കുന്നു. ഇന്ന് ആർ സി ബിയോട് 112 റൺസിന്റെ വലിയ പരാജയം ആണ് രാജസ്ഥാൻ ഏറ്റുവാങ്ങിയത്. 172 എന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസ് ആകെ 59 റൺസ് മാത്രമാണ് എടുത്തത്. 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് ആണ് രാജസ്ഥാൻ റോയൽസിന് ഉള്ളത്. ഇനി അവസാന മത്സരത്തിൽ ജയിച്ചാലും പ്ലേ ഓഫ് സാധ്യത രാജസ്ഥാന്റെ കയ്യിൽ അല്ല‌. ഇന്ന് ജയിച്ച ആർ സി ബിയും 12 പോയിന്റിൽ എത്തി. അവർക്ക് ഈ വിജയം നിർണായകമായിരുന്നു.

Picsart 23 05 14 18 21 27 560

ഇന്ന് മറുപടി ബാറ്റിങിന് ഇറങ്ങിയ രാജസ്ഥാൻ റോയൽസിന് രണ്ട് ഓപ്പണർമാരെയും ഡക്കിന് നഷ്ടമായി. ജയ്സ്വാളിനെ സിറാജും ബട്ലറിനെ പാർനലും പുറത്താക്കി. പാർനൽ ഇതിനു പിന്നാലെ 4 റൺസ് എടുത്ത സഞ്ജുവിന്റെയും 10 റൺസ് എടുത്ത റൂട്ടിനെയും കൂടെ പുറത്താക്കി. 4 റൺസ് എടുത്ത പടിക്കലും 1 റൺ എടുത്ത ദ്രുവ് ജുറലും ബ്രേസ്വെലിന്റെ പന്തിലും പുറത്തായി. ഇതോടെ രാജസ്ഥാൻ 31-6 എന്ന നിലയിലായി.

ഒരു വശത്ത് ഹെയ്റ്റ്മയർ ഒറ്റയ്ക്ക് കൂറ്റനടികളിലൂടെ കളി മുന്നോട്ട് കൊണ്ടു പോകാൻ നോക്കി. 19 പന്തിൽ 35 എടുത്ത് ഹെറ്റ്മയർ മാക്സ്വെലിന്റെ പന്തിൽ പുറത്തായതോടെ രാജസ്ഥാൻ പോരാട്ടം അവസാനിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ആർ സി ബി 172 റൺസ് എന്ന വിജയലക്ഷ്യം ആണ് ഉയർത്തിയത്. മികച്ച ബൗളിംഗ് കാഴ്ചവെച്ച രാജസ്ഥാൻ അവസാനം റൺസ് വഴങ്ങിയത് തിരിച്ചടിയായി. മലയാളി താരം ആസിഫ് 2 നിർണായക വിക്കറ്റുകളുമായി മികച്ച ബൗളിംഗ് കാഴ്ചവെച്ചു.

രാജസ്ഥാൻ 23 05 14 16 57 33 673

ഇന്ന് തുടക്കം മുതൽ സ്പിന്നിനെ പരീക്ഷിച്ച് റൺറേറ്റ് കൂടാതെ നോക്കാൻ സഞ്ജു സാംസണായി. സ്കോർ 50ൽ നിൽക്കുമ്പോൾ ആണ് വിക്കറ്റ് ആർ സി ബിക്ക് നഷ്ടമായത്. 19 പന്തിൽ നിന്ന് 18 റൺസ് എടുത്ത വിരാട് കോഹ്ലിയെ മലയാളി താരം ആസിഫ് തന്റെ ആദ്യ ഓവറിൽ പുറത്താക്കി.

പിന്നീട് മാക്സ്വെലും ഫാഫും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു. 44 പന്തിൽ 55 റൺസ് എടുത്ത് നിൽക്കെ ഫാഫ് ഡു പ്ലസിസിന്റെയും ആസിഫ് തന്നെ പുറത്താക്കി. ഒരു വശത്ത് മാക്സ്‌വെൽ പിടിച്ചു നിന്നെങ്കിലും മറുവശത്ത് വിക്കറ്റുകൾ പോയ്കൊണ്ടിരുന്നു. 1 റൺ മാത്രം എടുത്ത ലോംറോറും റൺ ഒന്നും എടുക്കാതെ കാർത്തികും ആഡം സാംബയുടെ പന്തിൽ പുറത്തായി. സാംബ 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് എടുത്തു.

മറുവശത്ത് മാക്സ്‌വെൽ 30 പന്തിൽ നിന്ന് അർധ സെഞ്ച്വറി പൂർത്തിയാക്കി. ഈ സീസണിലെ മാക്സ്വെലിന്റെ അഞ്ചാം ഫിഫ്റ്റി ആയിരുന്നു ഇത്. 33 പന്തിൽ 54 റൺസ് എടുത്ത് നിൽക്കെ സന്ദീപ് മാക്സ്‌വെലിന്റെ വിക്കറ്റ് തെറിപ്പിച്ചു. അവസാനം റാവത് 11 പന്തിൽ 29 എടുത്തത് ആർ സി ബിയുടെ ഇന്നിംഗ്സ് 20 ഓവറിൽ 171/5 എന്ന മികച്ച സ്കോറിൽ എത്തിച്ചു.