അവസാന ഓവറുകളിൽ ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം കൈവിട്ടെന്ന് രവീന്ദ്ര ജഡേജ

ഗുജറാത്ത് ടൈറ്റൻസിനെതിരായ ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിൽ അവസാന ഓവറുകളിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് മത്സരം കൈവിട്ടതെന്ന് ക്യാപ്റ്റൻ രവീന്ദ്ര ജഡേജ. അവസാന ഓവറുകളിൽ ചെന്നൈ സൂപ്പർ കിങ്‌സ് പ്ലാൻ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടെന്നും ജഡേജ പറഞ്ഞു.

ഇന്നലത്തെ മത്സരത്തിലെ തോൽവിയോടെ ഈ ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ച് മത്സരങ്ങൾ പരാജയപ്പെട്ടിട്ടുണ്ട്. 51 പന്തിൽ 94 റൺസ് എടുത്ത ഡേവിഡ് മില്ലറുടെയും 21 പന്തിൽ 40 റൺസ് എടുത്ത റാഷിദ് ഖാന്റെയും പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസിന് ഒരു ഘട്ടത്തിൽ അപ്രാപ്യമായാ ജയം നേടിക്കൊടുത്തത്.

മത്സരത്തിലെ ആദ്യ 6 ഓവറുകളിൽ ചെന്നൈ സൂപ്പർ കിങ്‌സ് മികച്ച രീതിയിലാണ് ബൗൾ ചെയ്തതെന്നും എന്നാൽ മില്ലറുടെ മികച്ച ബാറ്റിംഗ് മത്സരം ചെന്നൈ സൂപ്പർ കിങ്സിൽ നിന്ന് തട്ടിയെടുത്തതെന്നും ജഡേജ പറഞ്ഞു. മത്സരത്തിൽ 3.5 ഓവറിൽ 58 റൺസ് വഴങ്ങിയ ക്രിസ് ജോർദാനെ അവസാന ഓവർ എറിയാൻ വിളിച്ചത് താരത്തിന്റെ അനുഭവസമ്പത്ത് കണക്കിലെടുത്താണെന്നും ജഡേജ പറഞ്ഞു.