ഡൽഹി ക്യാപിറ്റൽസ് ടീമിലെ വിദേശ താരത്തിന് കൊറോണ വൈറസ് ബാധ

ഡൽഹി ക്യാപിറ്റൽസ് ടീമിലെ ഒരു വിദേശ താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇതോടെ ടീം ബുധനാഴ്ച നടക്കുന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് വേണ്ടി പൂനെയിലേക്ക് യാത്ര തിരിക്കുന്നത് മാറ്റിവെച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ ഓൾറൗണ്ടർക്കാണ് കൊറോണ ലക്ഷണങ്ങൾ കണ്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. താരങ്ങളോട് എല്ലാം റൂമുകളിൽ തന്നെ കഴിയാൻ ബി.സി.സി.ഐ ആവശ്യപെട്ടിട്ടുണ്ട്. താരങ്ങളുടെ ആർ.ടി.പി.സി.ആർ ടെസ്റ്റ് എടുത്ത് അതിന്റെ ഫലം വന്നതിന് ശേഷമാവും ക്യാമ്പിൽ കൊറോണ വൈറസ് ബാധ പടർന്നിട്ടുണ്ടോ എന്ന കാര്യം സ്ഥിരീകരിക്കുക.

കഴിഞ്ഞ ആഴ്ച ടീം ഫിസിയോ ഫർഹർട്ടിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. തുടർന്നാണ് ടീമിലെ ഒരു സപ്പോർട്ടിങ് സ്റ്റാഫിനും ഒരു വിദേശ താരത്തിനും കൊറോണ വൈറസ് ഉണ്ടെന്ന സംശയം ഉയർന്നത്.