തന്റെ പ്രതിഭ എന്തെന്ന് കാണിക്കുവാനുള്ള അവസരം പ്രിയം ഗാര്‍ഗിന് നല്‍കുവാനാണ് സണ്‍റൈസേഴ്സ് തീരുമാനിച്ചത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ ഈ സീസണിലെ പ്രശ്നം ടോപ് ഓര്‍ഡറില്‍ റണ്‍സ് വരാത്തതായിരുന്നു. വാര്‍ണര്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അല്ലെങ്കിലും റണ്‍സ് കണ്ടെത്തിയിരുന്നപ്പോള്‍ ജോണി ബൈര്‍സ്റ്റോ ഫോമിലില്ലാതെ കഷ്ടപ്പെടുന്നതാണ് കണ്ടത്. പകരം വൃദ്ധിമന്‍ സാഹയെ ഓപ്പണറായി പരീക്ഷിച്ചതോടെ തങ്ങളുടെ ഓപ്പണിംഗ് തലവേദന മാറിയെന്നാണ് സണ്‍റൈസേഴ്സ് കരുതിയതെങ്കിലും താരത്തിന് പരിക്കേറ്റതോടെ വീണ്ടും ടോപ് ഓര്‍ഡര്‍ പ്രശ്നമായി മാറി.

ആദ്യ എലിമിനേറ്ററില്‍ സാഹയ്ക്ക് പകരമെത്തിയ ശ്രീവത്സ് ഗോസ്വാമി ഓപ്പണിംഗില്‍ പൂജ്യം സ്കോറില്‍ പുറത്തായപ്പോള്‍ ഇന്നലെ പ്രിയം ഗാര്‍ഗിനാണ് സണ്‍റൈസേഴ്സ് ടോപ് ഓര്‍ഡറില്‍ അവസരം നല്‍കിയത്. തുടക്കത്തില്‍ പ്രതീക്ഷ നല്‍കിയ പ്രകടനം ഗാര്‍ഗ് പുറത്തെടുത്തുവെങ്കിലും അധികം സമയം ക്രീസില്‍ നില്‍ക്കാതെ താരം മടങ്ങുകയായിരുന്നു.

താരത്തിന്റെ പ്രതിഭ വലുതാണെന്നാണ് കെയിന്‍ വില്യംസണ്‍ വ്യക്തമാക്കിയത്. താരത്തിന്റെ ഓരോ തവണയും നെറ്റ്സില്‍ കളിക്കുന്നത് കാണുമ്പോള്‍ തന്നെ പന്ത് എത്ര മികച്ച രീതിയിലാണ് സ്ട്രൈക്ക് ചെയ്യുന്നതെന്ന് കാണാനാകും. ഇന്നലെയും മികച്ച സ്ട്രോക്കുകളിലൂടെ അതിന്റെ മിന്നലാട്ടം താരം പുറത്തെടുത്തുവെന്നും വില്യംസണ്‍ വ്യക്തമാക്കി.

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്ന പ്രിയം ഗാര്‍ഗ് ബാവിയിലെ താരം ആണെന്നത് തീര്‍ച്ചയാണെന്നും ന്യൂസിലാണ്ട് നായകന്‍ വ്യക്തമാക്കി. താരത്തിന് അത് തെളിയിക്കുവാനുള്ള അവസരമെന്ന നിലയിലാണ് സണ്‍റൈസേഴ്സ് ടോപ് ഓര്‍ഡറില്‍ താരത്തിന് അവസരം നല്‍കിയതെന്നും കെയിന്‍ വ്യക്തമാക്കി.