പെനാൾട്ടി എടുക്കുന്ന ഉത്തരവാദിത്വം ഒഴിയും എന്ന് ഇബ്രാഹിമോവിച്

20201109 131409
Credit: Twitter
- Advertisement -

മിലാന്റെ സ്ട്രൈക്കറായ ഇബ്രാഹിമോവിച് ഇനി അവരുടെ ഒന്നാം പെനാൾട്ടി ടേക്കർ ആയിരിക്കില്ല. ഇന്നലെ ഹെല്ലസ് വെറോണയ്ക്ക് എതിരെയും പെനാൾട്ടി നഷ്ടപ്പെടുത്തിയതോടെ ഇബ്രാഹിമോവിച് തന്നെയാണ് താൻ ഇനി മിലാന്റെ പെനാൾട്ടികൾ എടുത്തേക്കില്ല എന്ന് പറഞ്ഞത്. അടുത്ത പെനാൾട്ടി വന്നാൽ അത് ഫ്രാങ്ക് കെസ്സി എടുക്കട്ടെ എന്നും ഇബ്ര പറഞ്ഞു. താൻ അടുത്തിടെ ആയി കുറെ പെനാൾട്ടി നഷ്ടപ്പെടുത്തി എന്നും ഇബ്ര പറഞ്ഞു.

അവസാനമായി ഇബ്രാഹിമോവിച് എടുത്ത‌ ആറു പെനാൾട്ടികളിൽ നാലും ലക്ഷ്യം കണ്ടിരുന്നില്ല. പെനാൾട്ടി ലക്ഷ്യത്തിൽ എത്തുന്നില്ല എങ്കിലും സീരി എയിലെ ഇപ്പോഴത്തെ ടോപ് സ്കോറർ ഇബ്രയാണ്. എട്ടു ഗോളുകൾ ഇതുവരെ ഇബ്രാഹിമോവിച് നേടിയിട്ടുണ്ട്.

Advertisement