പവര്‍പ്ലേയിൽ വിചാരിച്ച തുടക്കം ലഭിയ്ക്കുന്നില്ല, 175 റൺസിൽ താഴെ പഞ്ചാബിനെ ഒതുക്കണമായിരുന്നു – രവീന്ദ്ര ജഡേജ

ഐപിഎലില്‍ ഇന്നലത്തെ തോൽവിയെക്കുറിച്ച് പ്രതികരിച്ച് രവീന്ദ്ര ജഡേജ. മികച്ച രീതിയിലാണ് ചെന്നൈ ബൗളര്‍മാര്‍ തുടങ്ങിയതെങ്കിലും അവസാനത്തോട് കൂടി 10-15 റൺസ് അധികം വഴങ്ങിയതാണ് ടീമിന് തിരിച്ചടിയായതെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ രവീന്ദ്ര ജഡേജ.

റായിഡു ഇന്നിംഗ്സിലുടനീളം മികച്ച രീതിയിലാണ് ബാറ്റ് വീശിയതെന്നും എന്നാൽ പഞ്ചാബിനെ 175 റൺസിന് താഴെ പിടിച്ചുനിര്‍ത്തുവാന്‍ സാധിക്കാതെ പോയതാണ് ടീമിന് തിരിച്ചടിയായതെന്നും ജഡേജ കൂട്ടിചേര്‍ത്തു.

തന്റെ ടീമിന് ബാറ്റിംഗ് പവര്‍പ്ലേയിൽ മികച്ച തുടക്കം ലഭിയ്ക്കുന്നില്ലെന്നും അത് മാറ്റിയെടുക്കേണ്ടതുണ്ടെന്നും താരം വ്യക്തമാക്കി.