കുറച്ച് ടോസുകള്‍ കൂടി ജയിക്കുവാന്‍ ആഗ്രഹം ഉണ്ട് – മയാംഗ് അഗര്‍വാള്‍

ഐപിഎലില്‍ ഏതാനും ടോസുകള്‍ കൂടി ജയിക്കുവാന്‍ തനിക്ക് ആഗ്രഹം ഉണ്ടെന്ന് പറഞ്ഞ് മയാംഗ് അഗര്‍വാള്‍. ഇതുവരെ ഒരു ടോസ് മാത്രമാണ് താന്‍ നേടിയതെന്നും അതിൽ മാറ്റം ഉണ്ടാവണമെന്നാണ് ആഗ്രഹം എന്നും താരം വ്യക്തമാക്കി. ഐപിഎലില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ 11 റൺസ് വിജയം നേടിയ ശേഷം സംസാരിക്കുകയായിരുന്നു പഞ്ചാബ് കിംഗ്സ് നായകന്‍ മയാംഗ് അഗര്‍വാള്‍.

അര്‍ഷ്ദീപ് മികച്ച രീതിയിലാണ് പന്തെറിഞ്ഞതെന്നും ടഫ് ഓവറുകള്‍ എറിഞ്ഞ താരം പഞ്ചാബിന് വേണ്ടി ഏറെ പ്രാധാന്യമുള്ള താരമാണ് അദ്ദേഹം എന്നും മയാംഗ് വ്യക്തമാക്കി. റുതുരാജിനെയും റായിഡുവിനെയും പുറത്താക്കി റബാഡയും മികച്ച സംഭാവനയാണ് മത്സരത്തിൽ നടത്തിയതെന്ന് അഗര്‍വാള്‍ സൂചിപ്പിച്ചു.