ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ സിറ്റി റയൽ മാഡ്രിഡ് പോരാട്ടം, ആദ്യ

ഇന്ന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയും റയൽ മാഡ്രിഡും ഏറ്റുമുട്ടും. മാഞ്ചസ്റ്ററിൽ വെച്ചാണ് ആദ്യ പാദ മത്സരം നടക്കുന്നത്. അത്ലറ്റിക്കോ മാഡ്രിഡിനെ മറികടന്ന് കൊണ്ടായിരുന്നു മാഞ്ചസ്റ്റർ സിറ്റി സെമ ഫൈനലിലേക്ക് മുന്നേറിയത്. റയൽ മാഡ്രിഡ് ആകട്ടെ നാടകീയ മത്സരത്തിന് ഒടുവിൽ ചെൽസിയെ തോല്പ്പിച്ചു ആയിരുന്നു സെമിയിലേക്ക് എത്തിയത്.

ലാലിഗയിൽ കിരീടം ഏതാണ്ട് ഉറപ്പിച്ച റയൽ മാഡ്രിഡ് ലീഗ് പോരാട്ടത്തിന്റെ സമ്മർദ്ദങ്ങൾ എല്ലാം സ്പെയിനിൽ ഉപേക്ഷിച്ചാകും മാഞ്ചസ്റ്ററിൽ എത്തുന്നത്. ബെൻസീമയുടെ ഫോമിൽ തന്നെയാകും റയലിന്റെ പ്രതീക്ഷൾ. ഒരു തിരിച്ചടിയിലും പതറാതെ പൊരുതുന്ന ഒരു ടീമായി ആഞ്ചലോട്ടിയുടെ കീഴിൽ റയൽ മാഡ്രിഡ് മാറിയിട്ടുണ്ട്. ഫൈനൽ തന്നെ ലക്ഷ്യമിടുന്ന അവർ ഇന്ന് മാഞ്ചസ്റ്ററിൽ ജയം തന്നെയാകും ലക്ഷ്യമിടുന്നത്.

പ്രീമിയർ ലീഗിൽ ഒരു വലിയ വിജയം നേടിയാണ് എത്തുന്നത് എങ്കിലും മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിലും പ്രീമിയർ ലീഗിലും ഒരുപാട് സമ്മർദ്ദങ്ങൾ ഉണ്ട്. പെപിന് സിറ്റിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തിച്ചാൽ മാത്രമെ വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ആവുകയുള്ളൂ.

സിറ്റി നിരയിൽ ഇന്ന് സസ്പെൻഷൻ കാരണം കാൻസെലോ ഉണ്ടാവില്ല. റയൽ മാഡ്രിഡ് നിരയിൽ സസ്പെൻഷൻ കഴിഞ്ഞ് എത്തുന്ന എഡർ മിലിറ്റാവോ ഉണ്ടാവുകയും ചെയ്തു. ഇന്ന് രാത്രി 12.30ന് നടക്കുന്ന മത്സരം സോണി ലൈവിലും സോൺ ടെന്നിലും കാണാം.