തനിക്കൊരിക്കലും മുമ്പ് ടോപ് ഓര്‍ഡറില്‍ അവസരം ലഭിച്ചിട്ടില്ല, ഇന്നത് ലഭിച്ചുവെന്നും അത് ബാറ്റിംഗില്‍ പ്രതിഫലിച്ചുവെന്നും പറഞ്ഞ് സര്‍ഫ്രാസ് ഖാന്‍

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ ഒരിക്കലും തനിക്ക് ടോപ് ഓര്‍‍‍‍ഡറില്‍ ബാറ്റ് ചെയ്യുവാന്‍ അവസരം കിട്ടിയിട്ടില്ലായെന്നും ഇന്ന് തനിക്കത് ലഭിച്ചപ്പോള്‍ മികവ് പുലര്‍ത്താനായെന്നും പറഞ്ഞ് സര്‍ഫ്രാസ് ഖാന്‍. ഇതുപോലെ ഇനിയും അവസരങ്ങള്‍ ലഭിച്ചാല്‍ എല്ലാത്തവണയും ഇതുപോലെ മികവ് പ്രകടനത്തില്‍ പുലര്‍ത്താനാകുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും സര്‍ഫ്രാസ് പറഞ്ഞു.

താന്‍ ഏറെക്കാലമായി പ്രയത്നിക്കുകയാണെന്നും ലഭിച്ച അവസരം മുതലാക്കുവാനായിരുന്നു തന്റെ തീരുമാനമെന്നും സര്‍ഫ്രാസ് വ്യക്തമാക്കി. തന്റെ അച്ഛന്‍ ഒരു മുന്‍ ക്രിക്കറ്ററായിരുന്നുവെന്നും ജീവിതത്തില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തനിക്ക് എല്ലായപ്പോഴും സഹായകരമായിട്ടുണ്ടെന്നും സര്‍ഫ്രാസ് ഖാന്‍ പറഞ്ഞു.

മത്സരത്തില്‍ 29 പന്തില്‍ നിന്ന് 46 റണ്‍സാണ് സര്‍ഫ്രാസ് പുറത്താകാതെ നേടിയത്.