മുംബൈ ആര്‍ടിഎം ഉപയോഗിക്കുക ക്രുണാലിനു വേണ്ടിയാവും: അനില്‍ കുംബ്ലെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

മൂന്ന് ഇന്ത്യന്‍ താരങ്ങളെ നിലനിര്‍ത്തിയ മുംബൈ ഇന്ത്യന്‍സിനു ശേഷിക്കുന്ന രണ്ട് ആര്‍ടിഎം ഉപയോഗിക്കുവാന്‍ കൂടുതലൊന്നും ആലോചിക്കേണ്ടതില്ല. ഒരു വിദേശ താരത്തെയും ഒരു പ്രാദേശിക ഇന്ത്യന്‍ താരത്തെയും നിലനിര്‍ത്താനാകും മുംബൈ ശ്രമിക്കുകയെന്നും അതില്‍ ഒന്നു ക്രുണാല്‍ പാണ്ഡ്യയെ വാങ്ങുവാനായി ആവും മുംബൈ ഇന്ത്യന്‍സ് ഉപയോഗിക്കുക എന്നുമാണ് മുന്‍ ഇന്ത്യന്‍ കോച്ചും സ്പിന്‍ ഇതിഹാസവുമായ അനില്‍ കുംബ്ലെ അഭിപ്രായപ്പെട്ടത്. വിദേശ താരങ്ങളില്‍ കീറണ്‍ പൊള്ളാര്‍ഡ്, ജോസ് ബട്‍ലര്‍, മിച്ചല്‍ മക്ലെനാഗന്‍ എന്നിവരെ തിരികെ ടീമിലെത്തിക്കുവാന്‍ ആഗ്രഹമുണ്ടെങ്കിലും ആര്‍ടിഎം ഉപയോഗിച്ച് ഒരാളെ മാത്രമേ അവര്‍ക്ക് നിലനിര്‍ത്താനാകൂ. അത് കീറണ്‍ പൊള്ളാര്‍ഡിനു വേണ്ടിയാവും അവര്‍ ഉപയോഗിക്കുക. ക്രുണാലിനു ആര്‍ടിഎം ഉപയോഗിക്കുന്നില്ലെങ്കില്‍ രണ്ട് വിദേശ താരങ്ങള്‍ക്കായി ആര്‍ടിഎം ഉപയോഗിക്കാന്‍ തീരുമാനിച്ചാല്‍ ജോസ് ബട്‍ലറിനു നറുക്ക് വീണേക്കാം.

കഴിഞ്ഞ വര്‍ഷം 2 കോടി രൂപയ്ക്ക് മുംബൈ ക്രുണാലിനെ സ്വന്തമാക്കിയിരുന്നു. പല മത്സരങ്ങളിലും ബാറ്റ് കൊണ്ടും ബോള് കൊണ്ടും മുംബൈയുടെ രക്ഷയ്ക്ക് ക്രുണാല്‍ എത്തുകയും ചെയ്തു. എന്നാല്‍ ഇത്തവണത്തെ ലേലത്തില്‍ താരത്തിനു ലഭിക്കുന്ന വില അനുസരിച്ചാവും ക്രുണാലിനെ നിലനിര്‍ത്തണോ വേണ്ടയോ എന്നത് മുംബൈ തീരുമാനിക്കുക.

രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നീ മുന്‍ നിര താരങ്ങളെ നിലനിര്‍ത്തുക വഴി ടീം തങ്ങളുടെ പഴയ ടീമിന്റെ അടിസ്ഥാന ഘടകങ്ങളെ തിരികെ ടീമിലെത്തിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ടില്‍ മുമ്പ് പരാമര്‍ശിച്ച താരങ്ങളെ കൂടി ടീമിലെത്തിക്കാനായില്‍ മുംബൈ കഴിഞ്ഞ വര്‍ഷം ചാമ്പ്യന്മാരായ ടീമിനു സമാനമായ ഒരു ടീം തന്നെ അണിയറിയില്‍ ഒരുക്കാന്‍ സാധിക്കുമെന്ന ആവേശത്തിലാവും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial