ഐ എസ് ൽ- ഐ ലീഗ് സൂപ്പർ കപ്പിൽ 16 ടീമുകൾ; കൊച്ചി വേദിയാകാൻ സാധ്യത

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പുതിയ പരീക്ഷണമായെത്തുന്ന സൂപ്പർ കപ്പ് നടക്കുമെന്ന് ഉറപ്പായി. രാജ്യത്തെ മൂന്നു ലീഗുകളായ ഐ ലീഗ്, ഐ എസ് എൽ, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ എന്നീ ലീഗുകളെ ഒരുമിപിച്ചുള്ള ഫുട്ബോൾ ടൂർണമെന്റാണ് സൂപ്പർ കപ്പ്‌. പ്രഥമ സൂപ്പർ കപ്പിൽ 16 ടീമുകൾ പങ്കെടുക്കും എന്നുറപ്പായി.

ഐ ലീഗിൽ നിന്ന് 6 ടീമുകൾ, ഐ എസ് എല്ലിൽ നിന്ന് ആറു ടീമുകൾ പിന്നെ സെക്കൻഡ് ഡിവിഷൻ ക്ലബുകൾക്ക് ഇടയിൽ നിന്ന് നാലു ടീമുകൾ എന്നിങ്ങനെ ആകും ടൂർണമെന്റിലെ പങ്കാളിത്തം‌ ഐ എസ് എല്ലിലും ഐ ലീഗിലും ലീഗവസാനിക്കുമ്പോൾ ആദ്യ ആറു സ്ഥാനങ്ങൾ കരസ്ഥമാക്കുന്നവർക്കാകും യോഗ്യത ലഭിക്കുക.

സെക്കൻഡ് ഡിവിഷൻ ക്ലബുകളും രാജ്യത്തെ തിരഞ്ഞെടുക്കുന്ന മറ്റു ക്ലബുകളും തമ്മിൽ നടക്കുന്ന യോഗ്യത മത്സരങ്ങൾക്ക് ശേഷമാകും ബാക്കി നാലു ടീമുകളെ തീരുമാനിക്കുക. സൂപ്പർ കപ്പിന് വേദിയാകാൻ സാധ്യത കൊച്ചിക്കും ഗോവയ്ക്കും ആണ്. ദിവസവും മത്സരങ്ങൾ നടത്താൻ പറ്റില്ല എന്നതു കൊണ്ട് കൊൽക്കത്തയെ സൂപ്പർ കപ്പിനായി പരിഗണിക്കുന്നില്ല. കൊച്ചിയിലും ഗോവയിലുമായി മത്സരങ്ങൾ നടത്താനാണ് ഇപ്പോൾ സാധ്യത.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial