അടുത്ത സീസണിൽ തലയയുര്‍ത്തി തന്നെ മടങ്ങി വരും – കീറൺ പൊള്ളാര്‍ഡ്

Sports Correspondent

ഐപിഎലില്‍ അവസാന സ്ഥാനക്കാരായാണ് മുംബൈ ഇന്ത്യന്‍സ് പുറത്തായത്. ചെന്നൈയ്ക്കൊപ്പം എട്ട് പോയിന്റായിരുന്നുവെങ്കിലും മോശം റൺ റേറ്റ് കാരണം ടീം അവസാന സ്ഥാനക്കാരായി അവസാനിച്ചു. ടീമിൽ ചില പുതിയ താരോദയങ്ങള്‍ ഉണ്ടായെങ്കിലും കഴിഞ്ഞ സീസണിലെ പല പ്രധാന താരങ്ങളെ കൈവിട്ടതും കീറൺ പൊള്ളാര്‍ഡിന്റെ മോശം ഫോമും മുംബൈ ഇന്ത്യന്‍സിന് വലിയ തിരിച്ചടിയായി.

Kieronpollardinsta

അഞ്ച് തവണ കിരീട ജേതാക്കളായ മുംബൈ തലയയുര്‍ത്തി തന്നെ അടുത്ത സീസണിൽ മടങ്ങി വരുമെന്നാണ് കീറൺ പൊള്ളാര്‍ഡ് വ്യക്തമാക്കിയത്. തന്റെ ഇന്‍സ്റ്റാഗ്രാമിലാണ് താരം ഇക്കാര്യം കുറിച്ചത്. 2022 സീസണിൽ നിന്ന് നിരവധി കാര്യങ്ങള്‍ പഠിച്ചുവെന്നും ടീം ശക്തമായ തിരിച്ചുവരവ് അടുത്ത സീസണിൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.