താന്‍ നേരിട്ടതിൽ ഏറ്റവും മികച്ച പേസര്‍ വസീം അക്രം – മഹേല

Wasimmahela

തന്റെ അന്താരാഷ്ട്ര കരിയറിൽ താന്‍ നേരിടുവാന്‍ ഭയപ്പെട്ടിരുന്നത് പാക്കിസ്ഥാന്‍ പേസര്‍ വസീം അക്രമിനെയായിരുന്നുവെന്ന് പറഞ്ഞ് മുന്‍ ശ്രീലങ്കന്‍ നായകന്‍ മഹേല ജയവര്‍ദ്ധേനെ. ഏത് ഫോര്‍മാറ്റായാലും ന്യൂ ബോളിൽ വസീം അക്രം ഉയര്‍ത്തിയത് വലിയ വെല്ലുവിളിയായിരുന്നുവെന്നാണ് മഹേല പറഞ്ഞത്.

ടെസ്റ്റിലും ഏകദിനത്തിലുമായി 916 വിക്കറ്റുകളാണ് വസീം അക്രം നേടിയത്. ഐസിസിയുടെ ഡിജിറ്റൽ ഷോ ആയ ഐസിസി റിവ്യൂവിൽ സംസാരിക്കുമ്പോളാണ് മഹേല ഇക്കാര്യം വെളിപ്പെടുത്തിയത്. ഇന്നിംഗ്സിലുടനീളം ഒരേ പോലെ പന്തെറിയുവാനുള്ള കഴിവാണ് വസീമിന്റെ പ്രത്യേക എന്നും മഹേല സൂചിപ്പിച്ചു.