എഫ് സി ഗോവൻ വിങ്ങർ റൊമാരിയോ ചെന്നൈയിനിൽ

എഫ് സി ഗോവൻ വിങ്ങർ അലക്സാണ്ടർ റൊമാരിയോ യേശുരാജിനെ ചെന്നൈയിൻ സ്വന്തമാക്കി. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു‌. 25കാരനായ താരം എഫ് സി ഗോവയിൽ രണ്ട് വർഷത്തെ കരാർ ഒപ്പുവെച്ചു.

മുൻ ചെന്നൈ സിറ്റി താരത്തിന്റെ തമിഴ്നാട്ടിലേക്കുള്ള മടക്കം ആകും ഇത്. റൊമാരിയോ തമിഴ്നാട് ദിണ്ടുഗൽ സ്വദേശി ആണ്. പ്രീസീസൺ മുതൽ താരം ചെന്നൈയിനൊപ്പം ഉണ്ടാകും. അവസാന രണ്ടു സീസണിലായി ഗോവക്ക് ആയി 30 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്. 3 ഗോളും നാലു അസിസ്റ്റും ഐ എസ് എല്ലിൽ താരത്തിന് ഉണ്ട്.

ജേസുരാജ് നേരത്തെ ലോണിൽ മോഹൻ ബഗാനായി കളിച്ചിട്ടുണ്ട്. റൈറ്റ് വിങ്ങറായ യേശുരാജ് മുമ്പ് ചെന്നൈ സിറ്റിക്കായും തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു.