മുംബൈയില്‍ വന്ന് ക്രിക്കറ്റ് കളിക്കുവാന്‍ ഏറെ ഇഷ്ടം

മുംബൈ പൊതുവേ താന്‍ സന്ദര്‍ശിക്കുവാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണെന്നും ഇവിടെ താന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഏറെ സന്തോഷം കണ്ടെത്തുന്നുവെന്നും പറഞ്ഞ് മുംബൈ-രാജസ്ഥാന്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായ ജോസ് ബ‍ട്‍ലര്‍. തന്റെ ടീം ജയിച്ചതില്‍ ഏറെ സന്തോഷമുണ്ട്, അവസാന ഓവറുകളില്‍ ഒന്ന് പതറിയെങ്കിലും അര്‍ഹിച്ച വിജയം ടീമിനു നേടാനായെന്ന് ജോസ് ബ‍ട്‍ലര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഐപിഎല്‍ മുതല്‍ താന്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ക്രിക്കറ്റാണ് കളിക്കുന്നത്. അതാണ് താന്‍ ഇന്ന് മാച്ച് ഫിനിഷ് ചെയ്യാതെ പുറത്തായപ്പോള്‍ വിഷമം തോന്നിയത്. ഈ വിജയത്തില്‍ നിന്ന് ഏറെ ആത്മവിശ്വാസം ടീമിനു ലഭിയ്ക്കും. മുംബൈയില്‍ എത്തി അവരെ തോല്പിക്കുക എന്നത് ശ്രമകരമായൊരു ദൗത്യമാണെന്നും ജോസ് ബട്‍ലര്‍ കൂട്ടിചേര്‍ത്തു.