വാഷിംഗ്ടൺ സുന്ദർ ബൗളിംഗില്‍ ഇല്ലാതിരുന്നത് തിരിച്ചടിയായി – കെയിന്‍ വില്യംസൺ

ഐപിഎലില്‍ ഇന്നലത്തെ മത്സരത്തിൽ വാഷിംഗ്ടൺ സുന്ദറിനെ ബൗളിംഗിന് ഉപയോഗിക്കുവാന്‍ സൺറൈസേഴ്സ് ഹൈദ്രാബാദിന് സാധിച്ചിരു്നനില്ല. താരത്തിന് ഫീൽഡിംഗിനിടെ പരിക്കേറ്റതിനാൽ താരം ഫീൽഡിൽ നിന്ന് പോകുകയായിരുന്നു. വാഷിംഗ്ടൺ സുന്ദറിന് പകരം എയ്ഡന്‍ മാര്‍ക്രത്തിന് മൂന്ന് ഓവറും ശശാങ്ക് സിംഗ് ഒരോവറും എറിഞ്ഞ് നാലോവര്‍ പൂര്‍ത്തിയാക്കിയെങ്കിലും 46 റൺസാണ് ഈ നാല് ഓവറുകളിൽ നിന്ന് പിറന്നത്.

വാഷിംഗ്ടൺ സുന്ദറില്ലാതെ സൺറൈസേഴ്സ് ബൗളിംഗ് പ്രയാസപ്പെട്ടുവെന്നത് സത്യമാണെന്നും എന്നാൽ മികച്ച രീതിയിൽ സൺറൈസേഴ്സ് പൊരുതി നോക്കിയെന്നും കെയിന്‍ വില്യംസൺ വ്യക്തമാക്കി. ഇപ്പോള്‍ തുടരെ രണ്ട് തോല്‍വിയായെങ്കിലും ടീം നല്ല രീതിയിലാണ് കളിക്കുന്നതെന്നും മികച്ച രീതിയിൽ അടുത്ത മത്സരത്തിൽ തിരിച്ചുവരവ് നടത്തണമെന്നും സൺറൈസേഴ്സ് നായകന്‍ വ്യക്തമാക്കി.