ഐപിഎലില്‍ നിന്ന് പിന്മാറിയ കൈൽ ജാമിസണിന്റെ തീരുമാനം മികച്ചത് – ഗാരി സ്റ്റെഡ്

Sports Correspondent

Kylejamiesonrcb

ഐപിഎലില്‍ നിന്ന് വിട്ട് നിൽക്കുവാന്‍ തീരുമാനിച്ച ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ കൈൽ ജാമിസണിന്റെ തീരുമാനം മികച്ചതാണെന്നും അതിന് തന്റെ പിന്തുണയുണ്ടെന്നും പറഞ്ഞ് ന്യൂസിലാണ്ട് കോച്ച ഗാരി സ്റ്റെഡ്.

2021ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം കളിച്ച താരം 2022 ലേലത്തിൽ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. ഒട്ടനവധി ന്യൂസിലാണ്ട് താരങ്ങള്‍ ഐപിഎൽ തിരഞ്ഞെടുത്തപ്പോള്‍ താരം ന്യൂസിലാണ്ട് ടീമിനൊപ്പം ഇംഗ്ലണ്ട് പര്യടനത്തിനുള്ള പരിശീലനത്തിലായിരുന്നു.

ഇതോടെ താരം പ്ലങ്കറ്റ് ഷീൽഡിലും അതിന് ശേഷം നടന്ന ന്യൂസിലാണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലും താരം പങ്കെടുക്കുകയായിരുന്നു. ധീരമായ തീരുമാനം ആണ് ന്യൂസിലാണ്ട് താരം എടുത്തതെന്നും ടെസ്റ്റ് ക്രിക്കറ്റിന് മുന്‍തൂക്കം നൽകിയ താരത്തിന് മൂന്ന് ഫോര്‍മാറ്റിലും ന്യൂസിലാണ്ടിനെ പ്രതിനിധാനം ചെയ്യണമെന്ന ആഗ്രഹം ആണ് ഇത് സൂചിപ്പിക്കുന്നതെന്നും ഗാരി സ്റ്റെഡ് വ്യക്തമാക്കി.