റസ്സല്‍ പുറത്തായ ശേഷം താന്‍ അദ്ദേഹത്തില്‍ നിന്ന് മാറി നിന്നു – ഓയിന്‍ മോര്‍ഗന്‍

ആന്‍ഡ്രേ റസ്സല്‍ 22 പന്തില്‍ 54 റണ്‍സ് നേടി പുറത്തായി ക്രീസിലേക്ക് എത്തുമ്പോള്‍ താന്‍ അദ്ദേഹത്തിന് മുഖം കൊടുത്തില്ലെന്ന് പറഞ്ഞ് ഓയിന്‍ മോര്‍ഗന്‍. റസ്സല്‍ ഈ ഫോമില്‍ തുടരുമ്പോള്‍ ടീമിന് വിജയിക്കുവാന്‍ സാധ്യത എന്നും നിലനില്‍ക്കുമെന്നും എന്നാല്‍ മറ്റുള്ളവരാര്‍ക്കും ടോപ് ഓര്‍ഡറില്‍ താരത്തിന് പിന്തുണ കൊടുക്കാനാകാത്തതില്‍ തനിക്കും ടീമിനും വളരെ വിഷമമുണ്ടെന്നും മോര്‍ഗന്‍ വ്യക്തമാക്കി.

റസ്സല്‍ പുറത്തായ ശേഷം 34 പന്തില്‍ 66 റണ്‍സ് നേടിയ പാറ്റ് കമ്മിന്‍സും 24 പന്തില്‍ 40 റണ്‍സ് നേടിയ ദിനേശ് കാര്‍ത്തിക്കും മാത്രമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നിരയില്‍ പൊരുതി നോക്കിയത്. മത്സരത്തില്‍ 18 റണ്‍സിന്റെ വിജയം ആണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരത്തില്‍ നേടിയത്.