പ്രതിഷേധവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പരിശീലന ഗ്രൗണ്ടിൽ

20210422 154658
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകൾക്ക് എതിരായ പ്രതിഷേധം കടുപ്പിച്ച് യുണൈറ്റഡ് ആരാധകർ. ഇന്ന് അവർ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫസ്റ്റ് ടീം പരിശീലനം നടത്തുന്ന കാരിങ്ടണിൽ പ്രതിഷേധവുമായി എത്തി. ഇരുപതോളം വരുന്ന സംഘം ഇന്ന് രാവിലെ 9 മണിയോടെ പരിശീലന ഗ്രൗണ്ടിൽ എത്തി ഗ്രൗണ്ടിനകത്തേക്കുള്ള രണ്ടു വഴികളും ഉപരോധിച്ചു. ക്ലബ് ഉടമകൾക്ക് എതിരെയുള്ള ബോർഡുകളുമായായിരുന്നു ആരാധകർ പ്രതിഷേധിച്ചത്.

സൂപ്പർ ലീഗിൽ ചേരാൻ തീരുമാനിച്ച ക്ലബ് ഉടമകളുടെ നിലപാട് ആണ് ആരാധകരെ പ്രകോപിപ്പിച്ചത്. ക്ലബ് തീരുമാനം പിൻവലിച്ച് മാപ്പു പറഞ്ഞു എങ്കിലും ആരാധകർ ക്ലബ് ഉടമകൾക്ക് എതിരെയുള്ള പ്രതിഷേധം തുടരുകയാണ്. ഇന്ന് അവസാനം യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ വന്ന് പ്രതിഷേധക്കാരോട് സംസാരിച്ച ശേഷമാണ് സംഘം മടങ്ങിപ്പോയത്. വർഷങ്ങളായി യുണൈറ്റഡ് ആരാധകരിൽ ഭൂരിഭാഗവും യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബവുമായി ഉടക്കിലാണ്.

Advertisement