രാജസ്ഥാന് വേണ്ടി കാര്‍ത്തിക് ത്യാഗിയ്ക്ക് അരങ്ങേറ്റം, ജൈസ്വാലും ടീമിലേക്ക് മടങ്ങിയെത്തുന്നു, മുംബൈയ്ക്ക് ടോസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് മുംബൈ ഇന്ത്യന്‍സ്. തങ്ങളുടെ ടീമില്‍ മാറ്റമില്ലാതെയാണ് മുംബൈ ഇന്ന് രാജസ്ഥാന നേരിടുന്നത്. തങ്ങളുടെ കരുത്തുറ്റ ബാറ്റിംഗ് നിരയുടെ മികവില്‍ മികച്ച സ്കോര്‍ ഉയര്‍ത്തി വെല്ലുവിളി ഉയര്‍ത്താമെന്നതാണ് മുംബൈ ഇന്ന് ലക്ഷ്യമാക്കുന്നത്.

അതേ സമയം രാജസ്ഥാന്‍ നിരയില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. അണ്ടര്‍ 19 ലോകകപ്പ് താരങ്ങളായ ജയശസ്വി ജൈസ്വാല്‍ വീണ്ടും ടീമിലേക്ക് എത്തുമ്പോള്‍ കാര്‍ത്തിക് ത്യാഗി തന്റെ ഐപിഎല്‍ അരങ്ങേറ്റം നടത്തും. അങ്കിത് രാജ്പുതും ടീമിലേക്ക് തിരികെ എത്തുന്നു. റോബിന്‍ ഉത്തപ്പ, ജയ്ദേവ് ഉനഡ്കട്, റിയാന്‍ പരാഗ് എന്നിവരാണ് ടീമിന് പുറത്ത് പോകുന്നത്.

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Quinton de Kock(w), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah

രാജസ്ഥാന്‍ റോയല്‍സ്: Jos Buttler(w), Yashasvi Jaiswal, Steven Smith(c), Sanju Samson, Mahipal Lomror, Rahul Tewatia, Jofra Archer, Kartik Tyagi, Tom Curran, Shreyas Gopal, Ankit Rajpoot