മിന്നും തുടക്കം, പിന്നെ ഫോംഔട്ട് ആയി ജോസ് ബട്‍ലര്‍, പ്ലേ ഓഫിൽ രാജസ്ഥാന് വലിയ തലവേദന

Sports Correspondent

Josbuttlerviratkohli
Download the Fanport app now!
Appstore Badge
Google Play Badge 1

പ്ലേ ഓഫിലേക്ക് രാജസ്ഥാന്‍ രണ്ടാം സ്ഥാനക്കാരായി എത്തുമ്പോളും അവരെ അലട്ടുന്ന വലിയ തലവേദനയാണ് ജോസ് ബട്‍ലറിന്റെ ഫോമില്ലായ്മ. ഐപിഎലില്‍ മിന്നും തുടക്കം നല്‍കിയ താരം ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് 491 റൺസാണ് നേടിയത്.

3 ശതകവും 2 അര്‍ദ്ധ ശതകവും നേടിയ താരം പിന്നീടുള്ള 7 മത്സരങ്ങളിൽ നിന്ന് വെറും 1 അര്‍ദ്ധ ശതകം ആണ് നേടിയത്. ആകെ നേടിയ റൺസ് 138 റൺസ്. പ്ലേ ഓഫിലേക്ക് കടക്കുന്ന രാജസ്ഥാന് ഇനിയുള്ള മത്സരങ്ങളിൽ ജോസ് ഫോമിലേക്ക് മടങ്ങിയെത്തുന്നില്ലെങ്കില്‍ കപ്പ് നേടുക പ്രയാസകരമായേക്കും.

116 റൺസിന്റെ ഉയര്‍ന്ന സ്കോര്‍ നേടിയ ജോസ് ബട്‍ലര്‍ ആണ് ഇപ്പോളും ഓറഞ്ച് ക്യാപിന് അര്‍ഹന്‍. 629 റൺസ് നേടിയ താരത്തിന് പുറകിലായി 537 റൺസുമായി കെഎൽ രാഹുലാണ് രണ്ടാം സ്ഥാനത്ത്. രാജസ്ഥാന്റെ രണ്ടാമത്തെ ഉയര്‍ന്ന ടോപ് സ്കോറര്‍ 374 റൺസ് നേടിയ സഞ്ജു സാംസൺ ആണ്.