മന്ദർ റാവു ഒരു വർഷത്തേക്ക് കൂടെ മുംബൈ സിറ്റിയിൽ തുടരും

മുംബൈ സിറ്റിയുടെ താരം മന്ദർ റാവു ദേശായ് ഒരു വർഷത്തേക്ക് കൂടെ ക്ലബിൽ തുടരും. മന്ദർ റാവുവിന്റെ കരാർ ഒരു വർഷത്തേക്ക് കൂടെ നീട്ടാനുള്ള കരാർ വ്യവസ്ഥ മുംബൈ സിറ്റി ഉപയോഗിക്കുക ആയിരുന്നു. രണ്ട് വർഷം മുമ്പ് ആയിരുന്നു മന്ദർ റാവു എഫ് സി ഗോവ വിട്ട് മുംബൈ സിറ്റിയിലേക്ക് എത്തിയത്.

ആറു വർഷത്തോളം ഗോവയ്ക്ക് ഒപ്പം കളിച്ച ശേഷമായിരുന്നു മന്ദർ റാവു മുംബൈ സിറ്റിയിലേക്ക് എത്തിയത്. മുംബൈ സിറ്റിക്ക് ഒപ്പം ഐ എസ് എൽ കിരീടം നേടാൻ അദ്ദേഹത്തിന് ആയിട്ടുണ്ട്. 20220521 120253

128 മത്സരങ്ങൾ ഐ എസ് എല്ലിൽ ആകെ മന്ദർ കളിച്ചിട്ടുണ്ട്. ആറ് ഗോളുകളും 12 അസിസ്റ്റും മന്ദർ തന്റെ പേരിൽ കുറിച്ചു.

ഐ ലീഗിൽ ബെംഗളൂരു എഫ് സിക്ക് വേണ്ടി മുമ്പ് കളിച്ചിട്ടുണ്ട്. ഗോവൻ സ്വദേശിയായ മന്ദർ റാവു ഡെംപോ യൂത്ത് ടീമിലൂടെയാണ് കരിയർ ആരംഭിച്ചത്. 2013 മുതൽ മൂന്നു വർഷം ഡെംപോയ്ക്കു വേണ്ടി ബൂട്ടു കെട്ടി. ഡെംപോ ഐലീഗ് സെക്കൻഡ് ഡിവിഷൻ നേടിയപ്പോൾ മന്ദർ റാവുവും ടീമിനൊപ്പം ഉണ്ടായിരുന്നു.